0%

Chapter Title : ആരോഹി [ ne-na ]

Author : ne-na Read All Parts 7.7K

അവൾ ഒരു പ്രാവിശ്യം ആ പേര് ഒന്ന് മന്ത്രിച്ചു. പിന്നെ ഒരു ഫയൽ കൈലെടുത്ത് കസേരയിൽ നിന്നും എഴുന്നേറ്റു. എന്നിട്ട് എതിരെ ഉള്ള ക്യാബിൻ ചൂണ്ടികാട്ടികൊണ്ടു പറഞ്ഞു.

"അതാണ് ആയുഷിന്റെ ക്യാബിൻ."

കൈയിലിരുന്ന ഫയൽ എന്റെ നേരെ നീട്ടികൊണ്ടു പറഞ്ഞു.

"ഈ ഫയലിൽ ഉള്ള ഡാറ്റാസ് സിസ്റ്റത്തിൽ എന്റർ ചെയ്തേക്ക്."

തിരിച്ചൊന്നും പറയാൻ കഴിഞ്ഞില്ല. ഫയലും വാങ്ങി നേരെ ക്യാബിനിലേക്ക് കയറി. സിസ്റ്റം ഓൺ ചെയ്തു. പക്ഷെ എന്താ എങ്ങനാ  ഡാറ്റാസ് എൻട്രി ചെയ്യേണ്ടതെന്ന് വ്യക്തമായി അറിയില്ല. നെറ്റി വിയർത്ത് തുടങ്ങി. അവളോട് ഒന്ന് ചോദിച്ച് നോക്കിയാലോന്ന് ആദ്യം വിചാരിച്ചു. പക്ഷെ ഒരു നാണക്കേട് പോലെ. പിന്നെ രണ്ടും കൽപ്പിച്ച് ചോദിയ്ക്കാൻ തന്നെ തീരുമാനിച്ചു. നിവർന്ന് നോക്കുമ്പോൾ അവൾ അവിടെ ഇരുന്ന് എന്നെ നോക്കികൊണ്ടിരുന്നു.

എന്റെ അവസ്ഥ മനസിലായിട്ടാണെന്ന്  തോന്നുന്നു. അവൾ ഒരു പുഞ്ചിരിയോടെ എഴുന്നേറ്റ് എന്റെ ക്യാബിനിലേക്ക് വന്നു. എന്നോടൊന്നും ചോദിക്കപോലും ചെയ്യാതെ കൈയിൽ നിന്നും ഫയൽ വാങ്ങി എങ്ങനാണ് ചെയ്യേണ്ടതെന്ന് കാണിച്ച്‌ തന്നു.

ആരോഹി എന്റെ അരികിൽ ചരിഞ്ഞ് നിന്ന് ഓരോന്ന് ചെയ്യുമ്പോൾ അവളിൽ നിന്നും ഏതോ വില കൂടിയ പെർഫ്യൂമിന്റെ ഗന്ധം എന്നിലേക്കെത്തുന്നുണ്ടായിരുന്നു.

എല്ലാം ചെയ്ത കാണിച്ച്‌ തന്ന ശേഷം അവൾ പറഞ്ഞു.

"എന്തെങ്കിലും ഡൌട്ട് ഉണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി."

അവൾ തിരിച്ചു പോകാൻ ഭാവിച്ചപ്പോൾ എനിക്ക് ഒരേ ഒരു സംശയം മാത്രമായിരുന്നു അവളോട് ചോദിക്കാനുണ്ടായിരുന്നത്.

"അതെ.."

അവൾ തിരിഞ്ഞ് എന്നെ നോക്കി.

"എന്താ തന്റെ പേര്?"

വീണ്ടും അവളുടെ മുന്നിൽ ആരെയും ആകർഷിക്കുന്ന പുഞ്ചിരി തെളിഞ്ഞു.

"ആരോഹി.."

ഞാൻ മനസ്സിൽ

💬 Comments

View all comments