Chapter Title : ആരോഹി [ ne-na ]
പക്ഷെ ആരോഹി ഗാഢമായ നിദ്രത്തിലേക്ക് ആഴ്ന്നിറങ്ങിയിരുന്നു അപ്പോഴേക്കും. ശരീരം മൊത്തം പുതപ്പിനുള്ളിൽ ആയതിനാൽ മുഖം മാത്രം ആണ് എനിക്ക് കാണാൻ കഴിയുന്നത്. ഒന്നിനെ കുറിച്ചതും ഓർത്തു ആവലാതിപ്പെടാത്തതിനാൽ ഒരു നിഷ്കളങ്കത ഉണ്ടായിരുന്നു അവളുടെ മുഖത്ത്.
ഒരു നിമിഷം ഞാൻ ചിന്തിച്ചു പോയി. ഒരു പെണ്ണായ അവൾക്ക് എന്നോടൊപ്പം ഒരു റൂമിൽ കഴിയുന്നതിൽ ഒരു പേടിയും ഇല്ല. ഞാൻ ഇങ്ങനെ ആകുല പെടുന്നുണ്ടെങ്കിൽ അത് എന്റെ മനസിന്റെ തെറ്റ് കൊണ്ടാണ്. ഒന്നിനെക്കുറിച്ചും ഞാൻ ചിന്തിക്കേണ്ടതില്ല.
പതുക്കെ ഞാൻ കണ്ണുകൾ അടച്ചു. എപ്പോഴാണെന്ന് അറിയില്ല, നിദ്ര ദേവി എന്നെ കടാക്ഷിച്ചു. ഗാഢമായ ഉറക്കത്തിലേക്ക് ഞാൻ ആഴ്ന്നിറങ്ങി.
രാവിലെ ഉറക്കം എഴുന്നേൽക്കുമ്പോൾ ആരോഹി എന്നോട് ചോതുങ്ങി കിടക്കുകയാണ്. വലതു കൈ കൊണ്ട് എന്റെ നെഞ്ചിനു കുറുകെ കെട്ടിപ്പിടിച്ചിരിക്കുന്നു.
ഈശ്വര ഇതെപ്പോഴാണ് സംഭവിച്ചത്. ചിലപ്പോൾ അവൾ ഉറക്കത്തിൽ വന്ന് അറിയാതെ കെട്ടിപ്പിടിച്ചതാകും. അവളുടെ ചൂട് പറ്റി കുറച്ച് നേരം കൂടി അവിടെ കിടക്കണമെന്ന് മനസ് ആഗ്രഹിക്കുണ്ട്. പക്ഷെ തെറ്റാണെന്ന് ഒരു തോന്നലും കൂടെ ഉടലെടുത്തു.
അവളുടെ കൈ സാവധാനം നെഞ്ചിൽ നിന്നും എടുത്ത് മാറ്റി. അപ്പോൾ അവൾ ഒന്ന് കൂടി എന്നിലേക്ക് ഒന്ന് ചോതുങ്ങി. കുറച്ച് നേരം കൂടി അനങ്ങാതെ കിടന്നിട്ട് ഞാൻ പതുക്കെ കട്ടിലിൽ നിന്നും താഴേക്ക് ഇറങ്ങി. അവളുടെ കൈകൾ എന്തിനോ വേണ്ടി ഒന്ന് പരതി. തേടിയത് കിട്ടാതെ ആവപ്പോൾ കൈ നെഞ്ചോടു ചേർത്ത് ചുരുണ്ടു കൂടി.
എന്തോ ഒരു കുട്ടിത്തം അവളിൽ ഉള്ളപോലെ ആ മുടികൾ വാരിപ്പിരുന്ന് കിടക്കുന്ന മുഖം കണ്ടപ്പോൾ തോന്നിപ്പോയി.
റിസപ്ഷനിൽ വിളിച്ച് രണ്ടു ചായക്ക്
💬 Comments
View all comments