Chapter Title : ആരോഹി [ ne-na ]
പറഞ്ഞു.
"ഞാൻ പിച്ചി വായിൽ വച്ച് തരാം.."
എന്റെ മനസ് മയക്കാൻ പറ്റുന്ന ഒരു ഓഫർ ആണ് അവൾ മുന്നിലേക്ക് വച്ചിരിക്കുന്നത്. എനിക്കെങ്ങനെ ആണ് അത് തള്ളിക്കളയാനുകാണുന്നത്.
ഒരു ചെറു ചിരിയോടെ ഞാൻ വാ തുറന്നു.
ഒരു ചിരിയോടെ അവൾ ദോശ പിച്ചി എന്റെ വായിലേക്ക് വച്ച് തന്നു. അവളുടെ കൈയിൽ നിന്നും കഴിക്കുന്നത് കൊണ്ടാണോ എന്തോ ഒരു പ്രതേക സ്വാദ് എനിക്ക് അനുഭവപെട്ടു. അവളും കഴിച്ച് തുടങ്ങി. കുറച്ച് നിമിഷങ്ങൾക്കകം തന്നെ ഞങ്ങൾ ആ പ്ലേറ്റ് കാലിയാക്കി. ആദ്യമായിട്ടായിരുന്നു അവളുടെ കൈ കൊണ്ട് എനിക്ക് ആഹാരം വാരി തരുന്നത്. വല്ലാതെ ഒരു അനുഭൂതി ആയിരുന്നു എനിക്കത്. ഇനി ഒരിക്കലും ലഭിക്കാൻ സാധ്യത ഇല്ലാത്ത ഒരു അനുഭൂതി.
ആഹാരം കഴിച്ച് കഴിഞ്ഞതും കൈ കഴുകി അവൾ ബെഡിലേക്ക് വീണു.
"നീ കിടക്കാൻ പോകയാണോ?"
കട്ടി കൂടിയ പുതപ്പിനടിയിലേക്ക് നൂഴ്ന്ന് കയറിക്കൊണ്ട് അവൾ പറഞ്ഞു.
"നല്ല ക്ഷീണം.. എനിക്കിനി ഒന്ന് ഉറങ്ങിയാൽ മതി."
"ഡ്രസ്സ് പോലും മാറിയില്ലല്ലോ നീ."
"അതൊക്കെ ഇനി നാളെ."
ഞാൻ കട്ടിലിനരികിൽ അവളെ തന്നെ നോക്കി കുറച്ച് നേരം നീന്നു. കുറച്ച് കഴിഞ്ഞപ്പോൾ അവൾ കണ്ണുകൾ തുറന്ന് എന്നെ നോക്കി.
"നീ കിടക്കുന്നില്ലേ?"
ഞാൻ മൂളുക മാത്രം ചെയ്തു.
"എന്നാൽ കിടക്ക്."
അവൾ വീണ്ടും കണ്ണുകൾ അടച്ചു. തണുപ്പ് കൂടി വരുന്നുണ്ട്. ഞാനും പിന്നെ ഡ്രസ്സ് മാറാൻ നിന്നില്ല. പുതപ്പിനുള്ളിലേക്ക് നൂഴ്ന്ന് കയറി ബെഡിന്റെ അരിക് പറ്റി കിടന്നു.
ഞങ്ങൾക്കിടയിൽ കുറച്ച് അകലം കിടപ്പുണ്ട്. കുറച്ച് നേരം അങ്ങനെ കിടന്നിട്ടും എനിക്ക് ഉറങ്ങുവാൻ കഴിയുന്നില്ല.
💬 Comments
View all comments