0%

Chapter Title : ആരോഹി [ ne-na ]

Author : ne-na Read All Parts 8.3K

പിന്നിൽ നിന്നും ഒരു ചോദ്യം.

"നല്ല ഭംഗി ഉണ്ടല്ലേ കാണാൻ?"

ആരോഹി എനിക്കൊപ്പം വന്ന് നിന്ന്. അവൾ വസ്ത്രങ്ങൾ മാറിയിട്ടില്ല. ഇട്ട് കൊണ്ട് വന്ന അതെ സ്കർട്ടും ടോപ്പും ആണ്. മുടി ചെറുതായി ഉയർത്തി കെട്ടി വച്ചിട്ടുണ്ട്.

പെട്ടെന്ന് ഡോർ ബെല്ലിന്റെ ശബ്‌ദം കേട്ടു.

"ഫുഡ് കൊണ്ട് വന്നതാകും.. ഞാൻ ഓർഡർ ചെയ്തിരുന്നു."

ആരോഹി ബാൽക്കണിയിൽ നിന്നും ഡോറിനടുത്തേക്ക് നടന്നപ്പോൾ  ഞാൻ അവിടെ തന്നെ നീന്നു.

എന്റെ മനസ്സിൽ ഇന്നത്തെ രാത്രിയെ കുറിച്ചുള്ള ചിന്തകൾ ആയിരുന്നു. ഞാനും ആരോഹിയും ഒരുമിച്ച് ഒരു റൂമിൽ കഴിയുന്നു.  പക്ഷെ എന്താ അതിൽ തെറ്റ്.. ഞാനും അവളും ഒറ്റക്ക് എന്റെ വീട്ടിൽ ഒരു രാത്രി കഴിഞ്ഞിട്ടില്ലേ?.. എന്നിട്ട് എന്തുണ്ടായി.

എന്റെ ചോദ്യങ്ങൾക്ക് എന്റെ മനസ് തന്നെ ഉത്തരം കണ്ടെത്തുകയായിരുന്നു.

"അച്ചു.. നീ കഴിക്കാൻ വരുന്നില്ലേ?"

ഞാൻ പെട്ടെന്ന് അകത്തേക്ക് നടന്നു. നല്ല വിശപ്പുണ്ടായിരുന്നു. ഉച്ചക്ക് കഴിച്ചതിൽ പിന്നെ ഇതുവരെ ഒന്നും കഴിച്ചില്ലായിരുന്നു.

ഞാൻ ചെല്ലുമ്പോൾ ആരോഹി ടേബിളിൽ ആഹാരം എടുത്ത് വച്ചിരുന്നു. നല്ല ചൂട് മസാല ദോശ.. കണ്ടപ്പോൾ തന്നെ വായിൽ വെള്ളമൂറി.

ആസ്വദിച്ച് തന്നെ കഴിച്ചു. ഒരെണ്ണം കഴിച്ച് കഴിഞ്ഞപ്പോഴേ ഞങ്ങളുടെ വയർ നിറഞ്ഞു.

ഒരു മസാല ദോശ കൂടി ബാക്കി ഇരുപ്പുണ്ട്. അവൾ മൊത്തം മൂന്ന് എന്നതിനായിരുന്നു ഓർഡർ കൊടുത്തത്.

ആരോഹി എന്നെ ദയനീയമായി നോക്കി.

"ഡാ.. ഇതും കൂടി കഴിക്കാട."

"അയ്യോ.. എനിക്ക് വേണ്ടായേ.. എന്റെ വയർ ഫുൾ ആയി."

"നമുക്ക് രണ്ടുപേർക്കും കൂടി പകുതിച്ചെ കഴിക്കാം.."

ഞാൻ വേണ്ടെന്ന അർഥത്തിൽ തലയാട്ടി.

അവൾ ഒരു കൊഞ്ചലോടെ

💬 Comments

View all comments