Chapter Title : ആരോഹി [ ne-na ]
ഇത് എന്ത് ഭാവിച്ചാണ്. ഞാൻ പെട്ടെന്ന് ബാത്റൂമിനകത്തേക്ക് കയറി.
കുളി കഴിഞ്ഞ് ഇറങ്ങി വരുമ്പോൾ ഒരു സ്ലീവ് ലെസ്സ് ഷർട്ടും മുട്ടുവരെ മാത്രം നീളമുള്ള പാവാടയും ഇട്ട് അവൾ ബെഡിൽ കിടന്ന് മൊബൈലിൽ കുത്തുകയാണ്.
ഞാൻ രൂക്ഷമായി അവളെ നോക്കി.
"ഇങ്ങനെ കണ്ണുരുട്ടി എന്നെ നോക്കണ്ട.. അന്ന് ഞാൻ പറഞ്ഞത് ഇനി റൂമിനകത്ത് മാത്രമേ സ്ലീവ് ലെസ്സ് ഇടുള്ളൂ എന്നാണ്. ഞാൻ ഇപ്പോൾ ഉള്ളത് റൂമിനകത്ത് ആണ്. കൂടെ ഉള്ളത് നീ മാത്രവും."
പെണ്ണ് അവളുടെ ഭാഗം ന്യായീകരിക്കുക ആണ്.
"എന്തുവാടാ.. നീ മാത്രമല്ലെ ഇപ്പോൾ എന്നെ കാണുന്നത്.. ഞാൻ ഇതൊന്ന് ഇട്ടോട്ടെ."
പെണ്ണിന്റെ കൊഞ്ചൽ കേട്ട് എനിക്ക് ചിരി വന്നു.
"നിനക്ക് വട്ടുണ്ടോടി ഈ തണുപ്പത്ത് ഇതൊക്കെ ഇട്ട് കിടക്കാൻ."
അവൾ കയ്യിൽ ഇരുന്ന ഫോൺ ബെഡിലേക്ക് ഇട്ടു.
"ഡാ നമ്മൾ ഇവിടെ വരുന്നത് എന്തിനാ.. തണുപ്പ് ആസ്വദിക്കാൻ. അപ്പോൾ കുറച്ച് സമയം തണുപ്പ് കൊണ്ട് ശരീരം ഒക്കെ ഒന്ന് തണുപ്പിച്ചിട്ട് ഈ പുതപ്പിനടിയിലേക്ക് കയറി കിടക്കണം. എന്ത് സുഖമാണെന്ന് അറിയാമോ അപ്പോൾ."
"നിന്റെ ഓരോ വട്ടുകൾ."
അപ്പോഴാണ് കാളിങ് ബെൽ അടിച്ചത്.
"ഡാ ഫുഡ് വന്നതാണ്, നീ അതൊന്നു വാങ്ങിക്കെ."
അവൾ പുതപ്പെടുത്ത് ശരീരം മൂടി. ഞാൻ ഡോർ തുറന്ന് ആഹാരം വാങ്ങി ടേബിളിലേക്ക് കൊണ്ട് വച്ചു. അവൾ എന്റെ പിന്നാലെ അവിടേക്ക് വന്നു.
"എനിക്ക് നല്ല വിശപ്പുണ്ട്. നമുക്ക് കഴിച്ചാലോ?"
എനിക്കും അത് സമ്മതം ആയിരുന്നു. അവൾ ഒരു പാത്രത്തിലേക്ക് മസാല ദോശ എടുത്ത് വച്ചു.
"ഇതെന്താടി ഒരു പ്ലേറ്റിൽ മാത്രം."
കൊഞ്ചൽ
💬 Comments
View all comments