0%

Chapter Title : ആരോഹി [ ne-na ]

Author : ne-na Read All Parts 7.7K

ശ്രദ്ധിക്കുന്നു എന്ന് അവൾക്ക് എന്തോ തോന്നൽ ഉണ്ടായിട്ടെന്നവണ്ണം ആരോഹി പെട്ടെന്ന് കൈ താഴ്ത്തി കസേരയിലേക്ക് ഇരുന്നു. കുറച്ച് നേരം തല താഴ്ത്തി അവിടെ ഇരുന്ന ശേഷം അവൾ അവിടെ നിന്നും എഴുന്നേറ്റ് ആരുടേയും മുഖത്ത് നോക്കാതെ വാഷ് റൂമിലേക്ക് നടന്നു. കുറച്ച് സമയങ്ങൾക്ക് ശേഷം വാഷ് റൂമിൽ നിന്നും ഇറങ്ങി നടന്നു വരുന്ന അവളെ ഞാൻ ശ്രദ്ധിച്ചു. അപമാന ഭാരത്താലോ എന്തോ അവൾ തല താഴ്ത്തി ആണ് നടന്നിരുന്നത്. നേരെ വന്ന അവൾ കാബിനിൽ കയറി ഒരു ഫയലുമെടുത്തു തല താഴ്ത്തി അതിലേക്ക് നോക്കി ഇരുന്നു. അപ്പോഴും ചിലരൊക്കെ ഇനിയും എന്തെങ്കിലും കാണാനാകുമെന്ന പ്രതീക്ഷയിൽ അവിടെ കറങ്ങി നിൽപ്പുണ്ട്.

കുറച്ച് സമയത്തിന് ശേഷം അവളെ ശ്രദ്ധിച്ച എനിക്ക് കാണാനായത് അവളുടെ മുന്നിലിരിക്കുന്ന ഫയലിൽ  ഇറ്റു വീഴുന്ന അവളുടെ കണ്ണുനീരിനെ ആണ്.

അവൾക്ക് അറിയാതെ സംഭവിച്ച ഒരു അബദ്ധം ആണ് ഇന്ന് ഉണ്ടായതെന്ന് അതോടെ എനിക്ക് മനസിലായി. എന്താ ചെയ്യേണ്ടതെന്ന് ആദ്യം എനിക്ക് ഒരു രൂപം ഉണ്ടായിരുന്നില്ല. പിന്നെ പതുക്കെ ഞാൻ കാബിനിൽ നിന്നും ഇറങ്ങി പുറത്തേക്ക് നടന്നു.

മൊബൈൽ ബെല്ലടിക്കുന്ന ശബ്‌ദം കേട്ട ആരോഹി പതുക്കെ ടേബിളിൽ ഇരിക്കുന്ന മൊബൈലിന്റെ ഡിസ്‌പ്ലേയിലേക്ക് നോക്കി. ഡിസ്‌പ്ലേയിൽ തെളിഞ്ഞ ആയുഷിന്റെ പേര് കണ്ട അവൾ പെട്ടെന്ന് തന്റെ മുന്നിലത്തെ കാബിനിലേക്ക് നോക്കി. ആയുഷിന്റെ അവിടെ കാണാനില്ല.

അവൾ ഫോൺ ചെവിയിലേക്ക് വച്ചു. അപ്പോഴും അവളുടെ കവിളുകളിൽ കണ്ണുനീരിന്റെ ഉപ്പുരസം മാറിയിരുന്നില്ല.

"ഹലോ.."

"ഡി.. ഒന്ന് ലഞ്ച് റൂമിലേക്ക് വരാമോ?"

ആരോഹിയുടെ മുഖത്ത് ഒരു അദ്‌ഭുതം നിറഞ്ഞു.

"ഇപ്പോഴോ??"

"അഹ്.. ഒന്നിങ്ങോട്ടു

💬 Comments

View all comments