0%

Chapter Title : ആരോഹി [ ne-na ]

Author : ne-na Read All Parts 7.7K

മറഞ്ഞിരുന്നു.

"ഞാൻ ഇതിപ്പോൾ വാങ്ങി തന്നത് നിനക്ക് ഇഷ്ടപ്പെടുമോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയില്ല. പക്ഷെ ഇത് ചെയ്യണമെന്ന് എനിക്ക് തോന്നി."

അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.

"മൂന്നുനാലു ദിവസമായി നല്ല ജോലി തിരക്കുണ്ടായിരുന്നതിനാൽ ഞാൻ ഒന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ഇന്ന് രാവിലെ എന്റെ റൂംമേറ്റ് ലിഫ്റ്റ് തരാം എന്ന് പറഞ്ഞപ്പോൾ ഞാൻ ഒന്നും ചിന്തിക്കാതെ ഈ ഡ്രെസ്സും ഇട്ടു ഇറങ്ങുകയായിരുന്നു."

"ഇയ്യാളെന്തിനാ വീണ്ടും പറയുന്നെ.. നേരത്തെ കരയുന്നത് കണ്ടിട്ടാണ് ഞാൻ ഇത് വാങ്ങി കൊണ്ട് വന്നത്. ഇനിയും കരഞ്ഞാൽ ഞാൻ എന്ത് ചെയ്യാനാ?"

അവൾ പെട്ടെന്ന് കൈകൊണ്ടു കണ്ണുനീർ തുടച്ച്‌ മാറ്റി. അവളുടെ മൂക്കും കവിളും എല്ലാം ചുവന്നു തുടുത്തിരുന്നു അപ്പോൾ.

"എല്ലാർക്കും അബദ്ധങ്ങൾ പറ്റാറില്ലെ.. അതുപോലെ തനിക്കും ഒരു അബദ്ധം പറ്റി. അത്രേ ഉള്ളു ഇത്."

ആരോഹി എന്റെ കൈയിൽ മുറുകെ പിടിച്ചു.

"താങ്ക്സ്.."

"പിന്നെ ഇതിൽ ഇത്ര വിഷമിക്കാനെന്താ ഉള്ളത്.. തന്റെ കക്ഷത്തിലെ കുറച്ച് രോമം അവന്മാർ കണ്ടു. അത്രയല്ലേ ഉള്ളു."

എന്റെ സ്വരത്തിലെ കുസൃതി മനസിലായ അവൾ  കൈ ഓങ്ങി കൊണ്ട് പറഞ്ഞു.

"ചീ.. നാറി.. അവന്മാർക്കൊപ്പം നീയും നോക്കില്ലേ.."

അവളിൽ നിന്നും അടി കിട്ടാതെ ഞാൻ ഒഴിഞ്ഞു മാറി.

"ഞാൻ ജസ്റ്റ് ചെറുതായൊന്നു കണ്ടേ ഉള്ളു."

അത് കേട്ടപ്പോൾ അവളുടെ മുഖത്ത് അപ്പോൾ വിഷമത്തിനും ദേഷ്യത്തിനും പകരം നാണം ആണ് നിറഞ്ഞത്.

ലഞ്ച് റൂമിൽ നിന്നും പുറത്തേക്ക് നടക്കുന്നതിനിടയിൽ ഞാൻ വിളിച്ചു പറഞ്ഞു.

"ഞാൻ കാബിനിൽ കാണും. ഇനി അവിടെ വന്നിരുന്നു കരഞ്ഞാലുണ്ടല്ലൊ."

ഞാൻ കാബിനിൽ എത്തി കുറച്ച് കഴിഞ്ഞപ്പോഴാണ് ആരോഹി

💬 Comments

View all comments