0%

Chapter Title : ആരോഹി [ ne-na ]

Author : ne-na Read All Parts 7.7K

തിരിച്ചു തരുന്നത് നല്ല സ്വഭാവം അല്ല കേട്ടോ."

അത് കേട്ടതും അവളുടെ മുഖം ഒന്ന് മങ്ങി.

സ്വരം താഴ്ത്തി അവൾ പറഞ്ഞു.

"സോറി.."

എനിക്ക് ചിരിയാണ് വന്നത്.

"ഓഫീസിൽ സകലരുടെയും മുന്നിൽ ബലം പിടിച്ച്‌ നടക്കുന്ന താൻ ഇത്രയേ ഉള്ളോ.. എന്തെങ്കിലും പറഞ്ഞാലുടനെ ഡൌൺ ആകും."

താൻ അത്ര പാവം ഒന്നും അല്ലെന്ന് കാണിക്കാൻ മുഖത്തു ഗൗരവം വരുത്തി അവൾ പറഞ്ഞു.

"പോടാ.."

അപ്പോഴാണ് ആരോഹിക്കു കൊടുക്കാനുള്ള ഫയലുമായി രേഷ്മ അവിടേക്ക് വന്നത്.

ഫയൽ ആരോഹിയുടെ കൈയിൽ കൊടുത്തുകൊണ്ട് അവൾ എന്നോട് ചോദിച്ചു.

"എന്താടാ ഇന്ന് ലേറ്റ് ആയത്."

"ബൈക്ക് ചതിച്ചു.. രാവിലെ സ്റ്റാർട്ട് ആയില്ല. പിന്നെ ബസിലാണ് വന്നത്."

രേഷ്മ ആരോഹിയുടെ നേരെ തിരിഞ്ഞു.

"നീ എന്താ ഇവന്റെ കാബിനിൽ?"

അവൾ ചുമ്മാ എന്നുള്ള രീതിയിൽ കണ്ണിറുക്കി കാണിച്ചു.

"ഇപ്പോൾ ഇവിടെ ബോയ്സിനിടയിൽ ഒരു സംസാരം ഉണ്ട്.. നീ ഇപ്പോൾ എപ്പോഴും ഇവന്റെ കൂടെയാണെന്ന്."

രേഷ്മ ആ പറഞ്ഞത് ഇഷ്ട്ടപ്പെടാത്ത മട്ടിൽ ആരോഹി പറഞ്ഞു.

"അങ്ങനെ ആണെങ്കിൽ ഇപ്പോൾ അവന്മാർക്കെന്താ?"

"അവന്മാർക്കൊന്നും ഇല്ല.. പക്ഷെ ഇവനാണ് കുഴപ്പം."

എനിക്കെന്ത് കുഴപ്പം എന്ന മട്ടിൽ ഞാൻ രേഷ്മയെ നോക്കി.

ഒരു കള്ള ചിരിയോടെ രേഷ്മ പറഞ്ഞു.

"ഇവൾ നിന്റെ പിറകെ ആണെന്ന് അറിഞ്ഞാൽ ഇവിടെ നിനക്ക് വീഴാൻ ചാൻസ് ഉള്ള പെൺപിള്ളേർ നിന്നെ മൈൻഡ് ചെയ്യില്ലല്ലോ.. ഉദാഹരണത്തിന് ഞാൻ."

"അയ്യോ.. എനിക്കിപ്പോൾ അങ്ങനെ ആരും വീഴാണ്ടായേ.. പ്രതേകിച്ചു നീ."

"അതെന്താടാ എനിക്കൊരു കുറവ്.."

"നിനക്കൊരു കുറവും ഇല്ല.. പക്ഷെ ആൾറെഡി എനിക്ക് ആളുണ്ട്."

സത്യത്തിൽ ഞാൻ ചുമ്മാ

💬 Comments

View all comments