Chapter Title : ആരോഹി [ ne-na ]
തട്ടിവിട്ടതാണ്.. പക്ഷെ ആരോഹിയും രേഷ്മയേയും ഒരേ സമയം എന്നെ തുറിച്ച നോക്കി.
"ഡാ കള്ളാ.. എന്നിട്ടെന്താടാ ഇതുവരെ എന്നോട് പറയാഞ്ഞത്. ആരാടാ ആള്?"
"അതൊക്കെ സീക്രെട് ആണ്."
"അയ്യടാ.. അവന്റെ ഒരു സീക്രെട്.. ആരാണെന്ന് അറിഞ്ഞിട്ടേ ഞാൻ ഇവിടെ നിന്നും പോകുന്നുള്ളൂ."
രേഷ്മ എന്റെ കാബിനിലേക്ക് ഇടിച്ചിട്ടു കയറി. എവിടെ എങ്ങനാ എന്താ സംസാരിക്കേണ്ടത് എന്ന് ഒരു നോട്ടവും ഇല്ലാത്ത പെണ്ണാണ്. അവൾ ഇവിടെ കിടന്ന് ബഹളം ഉണ്ടാക്കിയാൽ തീർന്നു.
"ഒന്ന് അടങ്ങ് കൊച്ചെ.. ഞാൻ ചുമ്മാ പറഞ്ഞതാണ്."
അപ്പോഴാണ് രാജേഷേട്ടൻ അവളെ വിളിച്ചത്. അതുകൊണ്ടു തൽകാലത്തേക്ക് ഞാൻ രക്ഷപെട്ടു.
പോകുന്നതിനു മുൻപായി അവൾ പറഞ്ഞു.
"നിന്നെ ഞാൻ പിന്നെ കൈയിൽ എടുത്തുകൊള്ളാം."
അവൾ കാബിനിൽ നിന്നും ഇറങ്ങി പോയപ്പോൾ ഞാൻ ഒരു ദീർഘ നിശ്വാസം വിട്ടു. അതുകണ്ട് അത്രയും നേരം നിശബ്തയായി നിന്ന ആരോഹി എന്നെ നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു.
"ഇളിക്കല്ലേ നീ."
അവൾ ശബ്‌ദം പുറത്തു വരാതെ ചുണ്ടുകൾ കൊണ്ട് പോടാ എന്ന് എന്നോട് പറഞ്ഞു.
ഞാൻ മറ്റൊരു കാര്യം അവിടെ ശ്രദ്ധിച്ചിരുന്നു. രേഷ്മ വരുന്നതുവരെ എന്നോട് നല്ലപോലെ സംസാരിച്ചു കൊണ്ടിരുന്ന ആൾ രേഷ്മ വന്നപ്പോൾ പെട്ടെന്ന് നിശ്ശബ്ദതയായി. ആൾക്കൂട്ടത്തിനിടയിൽ ഉൾവലിയ്യുന്നപോലെ.. പക്ഷെ ഒറ്റക്കെ ഉള്ളുവെങ്കിലും സംസാരത്തിൽ എനിക്ക് കുറച്ചധികം സ്വാതന്ത്രം അവൾ അനുവദിച്ചു തരുന്നുണ്ട്. ഞാൻ ഇത്തിരി അതിരു കടന്നു സംസാരിച്ചാലും ഒരു തമാശ രീതിയിൽ അവൾ എടുക്കുന്നുണ്ട്.
അതൊന്നു പരീക്ഷിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. അവൾ എപ്പോഴും എന്തെങ്കിലും ഡിസ്റ്റൻസ് ഇടുന്നുണ്ടെങ്കിൽ അതനുസരിച്ച് ഞാൻ പെരുമാറിയാൽ മതിയല്ലോ.
മുഖത്ത്
💬 Comments
View all comments