Chapter Title : ആരോഹി [ ne-na ]
വില എന്നും ഞാൻ നൽകിയിരുന്നു. അത്യാവശ്യം കാണാൻ കൊള്ളാവുന്ന ഒരാൾ തന്നെയായിരുന്നു ഞാൻ.. ആവിശ്യത്തിന് പൊക്കം, വെളുത്ത നിറം ഒക്കെ തന്നെയായിരുന്നു എനിക്കുണ്ടായിരുന്നത്.
ചില കൂട്ടുകാരികൾ എന്നോട് ചോദിച്ചിട്ടുണ്ട്.. എന്താടാ നീ ആരെയും പ്രേമിക്കാത്തതെന്ന്,... അപ്പോഴൊക്കെ ഒരു ഫിലോസഫി പോലെ ഞാൻ പറയും പ്രണയത്തെക്കാളും ലഹരി എനിക്ക് സൗഹൃത്തിലാണ് തോന്നിയിട്ടുള്ളതെന്ന്.
ആയുഷ് തന്റെ മുന്നിലിരിക്കുന്ന ആരോഹിയെ നോക്കി. കുറച്ച് നേരമായി അവൾ കോഫി ചുണ്ടോട് അടുപ്പിച്ച് വച്ചിട്ടുണ്ട്. പക്ഷെ കുടിക്കുന്നില്ല. അവളുടെ കണ്ണുകൾ ഒരിടത്തും ഉറച്ച് നിൽക്കാതെ അങ്ങോട്ടും ഇങ്ങോട്ടും മാറിക്കൊണ്ടിരിക്കുന്നു. അവളുടെ മനസ് എന്തോ കാരണത്താൽ കലുഷിതമാണെന്ന് അവന് തോന്നി.
അവളെ കുറച്ച് നേരം കൂടി ചിന്തകളുടെ ലോകത്ത് വിടാമെന്ന് വിചാരിച്ച ആയുഷ് ചുറ്റുമൊന്ന് ശ്രദ്ധ തിരിച്ചു. അവന്റെ മുഖത്ത് ചെറുതായൊന്നു പുഞ്ചിരിപടർന്നു. തന്റെ വശത്ത് കാമുകിയുമായി വന്നിരിക്കുന്ന ചെറുപ്പക്കാരൻ മുതൽ ആ ഷോപ്പിൽ ഉണ്ടായിരുന്നു ഭൂരിഭാഗം ചെറുപ്പക്കാരും ആരോഹിയെ അവൾ അറിയാതെ നോക്കുന്നുണ്ട്.
അവരെ കുറ്റം പറയാൻ പറ്റില്ല. എങ്ങനെ നോക്കാതിരിക്കും. ഞാൻ നേരിട്ടു കണ്ടിട്ടുള്ളതിൽ ഏറ്റവും സൗന്ദര്യവതിയായ പെൺകുട്ടി ആരോഹി ആയിരുന്നു. അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിയുമ്പോൾ ആ മുഖത്ത് ഉണ്ടാകുന്ന ഒരു തിളക്കം ഉണ്ട്. അത് മാത്രം മതി മറ്റെല്ലാം മറന്ന് നോക്കി നിന്നു പോകാൻ. എനിക്കേറ്റവും ഇഷ്ട്ടം അവൾ ചിരിക്കുമ്പോൾ അരുണാഭമായ ആ കവിളിൽ തെളിഞ്ഞു വരുന്ന നുണക്കുഴികളാണ്. ആ നുണക്കുഴികളിൽ കെട്ടിപിടിച്ച് ഒരു ഉമ്മ വയ്ക്കുവാൻ തോന്നിപ്പോകും.
സൗഹൃദം ഒരു ലഹരിയാണ് എനിക്കെന്ന് പറഞ്ഞു നടന്നിരുന്ന എനിക്ക് അവസാനമായി ലഭിച്ച ലഹരിയുടെ ഉന്മാദ അവസ്ഥയാണ് ആരോഹി. എന്റെ ഏറ്റവും
💬 Comments
View all comments