Chapter Title : ആരോഹി [ ne-na ]
ഭൂലോക കോഴി ആണവൻ, എന്നോട് ഈ ലിഫ്റ്റ് വേണോന്നുള്ള ചോദ്യം തുടങ്ങിയിട്ട് കാലം കുറെ ആയി."
"എന്നെങ്കിലും ലോട്ടറി അടിച്ചാലോന്ന് വിചാരിച്ചാകും ഇങ്ങനെ ചോദിച്ചോണ്ടേ ഇരിക്കുന്നത്."
"ഈ ലോട്ടറി അങ്ങനെ ഒന്നും അടിക്കില്ല മോനെ."
"ഇവിടുള്ള വേറെ ആർക്കെങ്കിലും ഈ ലോട്ടറി അടിച്ചിട്ടുണ്ടോ?"
"ഒറ്റ കുഞ്ഞുങ്ങൾക്കും അടിച്ചിട്ടില്ല."
"കുറെ എണ്ണം ലിഫ്റ്റ് ഓഫർ ചെയ്തിട്ടുണ്ടെന്ന് തോന്നുന്നല്ലോ."
"അഹ്.. ഇവിടുള്ള സകലതും വായി നോക്കിയാൽ തന്നെയാ.. വിടാതെ നടക്കുന്നത് ഈ സാബു ആണ്."
"ഇവിടെ ഉള്ള സകലതും എന്ന് പറയുമ്പോൾ ഞാനും അതിൽ പെടില്ലേ?"
അവളുടെ മുഖത്ത് ഒരു ചിരി പടർന്നു.
"നീയും വായി നോക്കി തന്നെയാ.."
അപ്പോഴേക്കും ഞങ്ങൾ ബസ്റ്റാന്റിൽ എത്തിയതും എനിക്ക് പോകാനുള്ള ബസ് വന്നതും ഒരുമിച്ചായിരുന്നു. നല്ല തിരക്കുണ്ട് ബസിൽ. ശനിയാഴ്ച ആയതിനാൽ എല്ലാ ബസിലും തിരക്ക് തന്നെയായിരിക്കും.
"എനിക്കുള്ള ബസ് വന്നു ഞാൻ പോകട്ടെ."
"ഞാനും ഈ ബസിൽ തന്നെയാണ്."
"ആഹാ,നമ്മൾ ഒരു റൂട്ടിൽ തന്നെയാണോ? എങ്കിൽ കയറിക്കോ."
അവളെ ബസിൽ കയറ്റി പിറകെ ഞാനും കയറി. ഒരു സീറ്റും ഒഴിവു ഇല്ല.. കുറെ പേരൊക്കെ നിൽക്കെയാണ്. ടിക്കറ്റ് എടുത്ത ശേഷം ഞങ്ങൾ ബസിന്റെ മധ്യ ഭാഗത്തായി പോയി നിന്നു. ഒരു ചേച്ചി ഇരിക്കുന്ന സീറ്റിൽ ചാരിയാണ് അവൾ നിൽക്കുന്നത്.. അരികിലായി ഞാനും.
ഞാൻ അവളോട് ചോദിച്ചു.
"എന്നും ബസിൽ തന്നെയാണോ വരുന്നതും പോകുന്നതും."
"രാവിലെ ചില ദിവസങ്ങളിൽ ശ്രീജ ചേച്ചി ലിഫ്റ്റ് തരും, വൈകുന്നേരം എന്നും ബസിൽ തന്നെയാണ്."
"ശ്രീജ ചേച്ചി ആരാണ്?"
"എന്റെ റൂം മേറ്റ് ആണ്."
"നിനക്ക് ഒരു
💬 Comments
View all comments