Chapter Title : ആരോഹി [ ne-na ]
ചിരി ഉണ്ടായിരുന്നു.
സ്വല്പം വേദനിച്ചെങ്കിലും ഒരു കാര്യത്തിൽ എനിക്ക് സന്തോഷം ഉണ്ടായി. അവൾ എനിക്ക് കുറച്ചധികം സ്വാതന്ത്രം നൽകുന്നുണ്ട്, അല്ലെങ്കിൽ ഇപ്പോൾ എന്നോടുള്ള കൂട്ട് എല്ലാം അവസാനിപ്പിക്കേണ്ടതാണ്.
വൈകുന്നേരം ജോലി കഴിഞ്ഞ് ഓഫീസിൽ നിന്നും പുറത്തേക്ക് നടക്കുമ്പോഴാണ് പിന്നിൽ നിന്നും ഒരു വിളി.
"ഡാ.. ഒന്ന് പതുക്കെ നടക്കേടോ.. ഞാനും ബസ് സ്റ്റാണ്ടിലേക്കാണ്."
തിരിഞ്ഞു നോക്കുമ്പോൾ സ്പീഡിൽ എന്റെ അരികിലേക്ക് നടന്നു വരുന്ന ആരോഹി. ഫുൾ ലെങ്ത് പാവാട ആയതിനാൽ ഒരുപാട് സ്പീഡിൽ അവൾക്ക് നടക്കാൻ പറ്റുന്നില്ല.
എന്റെ അരികിൽ എത്തിയ അവൾ ചോദിച്ചു.
"എന്ത് സ്പീഡിലാണെടാ നിന്റെ നടത്താം."
"ഞാൻ നോർമൽ സ്പീഡിൽ തന്നെയാ നടന്നത്.ഇതൊക്കെ ഇട്ടുകൊണ്ട് വന്നാൽ നിനക്കെങ്ങനെ സ്പീഡിൽ നടക്കാൻ പറ്റുന്നെ?"
"ഇതിട്ടു വന്നപ്പോൾ രാവിലെ കാണാൻ സുന്ദരി ആണെന്നും പറഞ്ഞു, ഇപ്പോൾ കുറ്റവും പറയുന്നു."
അപ്പോഴാണ് ഞങ്ങളുടെ അരികിൽ ഓഫീസിൽ വർക്ക് ചെയ്യുന്ന സാബു വന്നത്. അവനെ കണ്ടപ്പോൾ തന്നെ ആരോഹിയുടെ മുഖത്ത് ഒരു അനിഷ്ടം പടരുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു.
എന്നെ ഒന്ന് നോക്കി ചിരിച്ച ശേഷം അവൻ ആരോഹിയോട് പറഞ്ഞു.
"ആരോഹി.. ഞാൻ ഇന്ന് തന്റെ വഴിക്ക്.. വേണേൽ ലിഫ്റ്റ് തരാം."
അവൾ എടുത്തടിച്ചപോലെ തിരിച്ചു പറഞ്ഞു.
"വേണ്ട.. ഞാൻ ബസിൽ പൊയ്ക്കൊള്ളാം."
സാബു എന്റെ മുഖത്തു നോക്കി ഒരു ജാള്യത നിറഞ്ഞ ചിരി സമ്മാനിച്ച് തിരികെ നടന്നു.
മുന്നോട്ട് നടക്കുന്നതിനിടയിൽ ഞാൻ ആരോഹിയോട് പറഞ്ഞു.
"പാവം അവനു നല്ല വിഷമമായി. ഇങ്ങനെ എടുത്തടിച്ച് പറയണ്ടായിരുന്നു."
"അല്ലടാ.. ഞാൻ അവന്റെ ബൈക്കിന്റെ പിന്നിൽ കയറി ഇരുന്നു പോകാം ..
💬 Comments
View all comments