0%

Chapter Title : ആരോഹി [ ne-na ]

Author : ne-na Read All Parts 7.7K

അമരാതിരിക്കാൻ ശ്രദ്ധിച്ചു. പക്ഷെ ബസ് വളവുകൾ തിരിയുമ്പോൾ അവളിലേക്ക് കൂടുതൽ പറ്റിച്ചേരാതിരിക്കാൻ എനിക്കായില്ല. ആ സമയങ്ങളിൽ അവളുടെ മാറിടത്തിന്റെ മൃദുലത എനിക്ക് ശരിക്കും മനസിലാകുന്നുണ്ടായിരുന്നു. പക്ഷെ അവളുടെ മുഖത്ത് ഒരു മാറ്റവും ഇല്ല. അവളുടെ വിയർപ്പു കലർന്ന പെർഫ്യൂമിന്റെ ഗന്ധം എന്റെ ഓരോ ശ്വസനത്തിലും ഞാൻ അനുഭവിച്ചറിഞ്ഞു.

പെട്ടെന്ന് അവൾ എന്നോട് പറഞ്ഞു.

"അടുത്ത സ്റ്റോപ്പിൽ ഞാൻ ഇറങ്ങും."

ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു.

"തിങ്കളാഴ്ച വരുമ്പോൾ ലഞ്ച് കൊണ്ട് വരണ്ട."

"അതെന്താ?"

"എന്നെ പ്രൊജെറ് സബ്മിറ്റ് ചെയ്യാൻ സഹായിച്ചതിനുള്ള ട്രീറ്റ് അന്ന് ഉച്ചക്ക്."

"ഓഹ്.. താങ്ക്സ്."

അവൾ ആൾക്കാർക്കിടയിൽ കൂടി ഊഴ്ന്ന് ഡോറിനടുത്തേക്ക് നടന്നു.

.

.

ഫുഡ് ഓർഡർ ചെയ്ത ശേഷം ഞാനും ആരോഹിയും അത് വരുന്നതിനായി കാത്തിരുന്നു. എനിക്ക് എതിരെയുള്ള കസേരയിൽ ആണ് അവൾ ഇരിക്കുന്നത്.

എന്തോ ചിന്തിച്ചിരുന്ന അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിയുന്നത് ഞാൻ ശ്രദ്ധിച്ചു.

"എന്താ ചിരിച്ചേ?"

"ഒന്നൂല്ല.."

"എന്താന്ന് പറയടോ.."

അവളുടെ നോട്ടം എന്റെ കണ്ണുകളിൽ പതിച്ചു. പെട്ടെന്ന് അത് പിൻവലിച്ച് കൊണ്ട് അവൾ പറഞ്ഞു.

"എന്റെയിൽ നിന്നും ട്രീറ്റ് ലഭിക്കുന്ന അപൂർവം ആൾക്കാരിൽ ഒരാളാണ് നീ."

"ആഹാ.. ഞാൻ അത്രക്ക് ഭാഗ്യം ചെയ്ത ഒരുത്തനാണല്ലേ."

ഞാൻ കളിയാക്കിതാണെന്ന് മനസിലായ അവൾ ചുണ്ടുകൾ കോട്ടി മുഖത്ത് ദേഷ്യ ഭാവം വരുത്തി.

ചില സമയത്ത് അവളുടെ ചേഷ്ടകൾ കാണാൻ നല്ല രസമാണ്. പക്ഷെ അപൂർവമായേ അത്തരം ചേഷ്ടകൾ അവളുടെ മുഖത്ത് വിരിയുള്ളു.

"മുഖം വീർപ്പിക്കണ്ട.. ചുമ്മാ പറഞ്ഞതാടോ."

അവളുടെ മുഖത്ത് വീണ്ടും ചിരി വിടർന്നു.

"ഡാ.. ഞാൻ ഒരു

💬 Comments

View all comments