0%

Chapter Title : ആരോഹി [ ne-na ]

Author : ne-na Read All Parts 7.7K

കാര്യം പറഞ്ഞാൽ എന്നെ കളിയാക്കരുത്."

"ഇല്ല.. നീ പറഞ്ഞോ."

"നമുക്ക് ഫ്രണ്ട്‌സ് ആകാം."

"നമ്മൾ അതിനു ഫ്രണ്ട്‌സ് തന്നെ ആണല്ലോ."

"അതല്ലെടാ.. നിനക്കെന്റെ ബെസ്ററ് ഫ്രണ്ട് ആകാമോ?"

അധി സുന്ദരിയായ ഒരു പെണ്ണ് വന്നു ബെസ്ററ് ഫ്രണ്ട് ആക്കാമോന്ന് ചോദിച്ചാൽ ഏതൊരുത്തനും രണ്ടാമതൊന്നു ആലോചിക്കാതെ ഓക്കേ പറയും. പക്ഷെ ഞാൻ എന്ത് കൊണ്ടോ അവളുടെ മുഖത്തേക്ക് നോക്കി ഇരിക്കുകയാണുണ്ടായത്. അവളിൽ നിന്നും ഈ ഒരു വാക്ക് കേൾക്കാൻ എത്ര പേര് ആഗ്രഹിച്ചിട്ടുണ്ടാകും.

"എന്റെ ജീവിതത്തിൽ ഇതുവരെയും ഒരാണും ബെസ്ററ് ഫ്രണ്ട് ആയി കടന്നു വന്നിട്ടില്ല. കോളേജിൽ ചിലരൊക്കെ ആകാൻ ശ്രമിച്ചിട്ടുണ്ട്.. പക്ഷെ തുടക്കത്തിൽ തന്നെ അവരുടെ ഉദ്ദേശം വേറെ ആണെന്ന് മനസിലായപ്പോൾ ഒഴുവാക്കി വിട്ടു. കോളേജിൽ വച്ചുണ്ടായ അനുഭവങ്ങൾ കൊണ്ട് പിന്നീട് ഒരാളെയും ഞാൻ എന്നോട് കൂടുതൽ അടുക്കാൻ സമ്മതിച്ചിട്ടില്ല."

കുറച്ച് നേരം ഞങ്ങൾക്ക് ഇടയിൽ ഒരു നിശബ്ദത പടർന്നു.. പിന്നീട് അവൾ വീണ്ടും തുടർന്ന്.. പക്ഷെ ഇപ്പോൾ അവളുടെ ശബ്ദത്തിൽ കൂടുതൽ ഗൗരവം കലർന്നതുപോലെ എനിക്ക് തോന്നി.

"എന്തോ.. ഇപ്പോൾ ജീവിതത്തിൽ കൂടുതൽ ഒറ്റപെട്ടത് പോലെ.. മനസ് തുറന്ന് സംസാരിക്കാൻ ഒരാളില്ല.. ആദ്യമൊക്കെ ഏകാന്തത ഞാൻ ആസ്വദിച്ചിരുന്നു എങ്കിൽ ഇപ്പോൾ അതെന്നിൽ അസ്വസ്ഥത പടർത്തുന്നു. പ്രണയത്തിൽ ഒന്നും എനിക്ക് വിശ്വാസം ഇല്ല.. എനിക്ക് വേണുന്നത് വിശ്വസിക്കാവുന്ന ഒരു സുഹൃത്തിനെയാണ്. ഞാൻ നിന്നെ കുറിച്ച് നന്നായി ചിന്തിച്ചു.. നിന്നിൽ നിന്നും ഞാൻ ആഗ്രഹിക്കുന്ന ഒരു കെയറിങ് എനിക്ക് ലഭിക്കുന്നതായി തോന്നിയിട്ടുണ്ട്. അതുകൊണ്ട്...

"അതുകൊണ്ട്?"

"നമുക്ക് ബെസ്ററ് ഫ്രണ്ട്സ് ആയിക്കൂടെ?"

"നമുക്ക് ബെസ്ററ് ഫ്രിൻഡ്‌സ് ആകാം.. പക്ഷെ ഒരു

💬 Comments

View all comments