0%

Chapter Title : ആരോഹി [ ne-na ]

Author : ne-na Read All Parts 3690

സുന്ദരി ആയ ഒരു പെൺകുട്ടിയുടെതാണെങ്കിൽ പറയുകയും വേണ്ട. ഇന്ന് ഓഫീസിൽ പലരുടെയും അവസ്ഥ അതായിരുന്നു. പക്ഷെ അവൾ കൈ പൊക്കുമ്പോഴോക്കെ ഉള്ള ചിലരുടെയൊക്കെ നോട്ടം എന്നെ അസ്വസ്ഥമാക്കുകയാണ് ഉണ്ടായത്. ഒരു പനിനീർ പോലെ മനോഹാരി ആയ അവളെ കാമം നിറഞ്ഞ കാക്കാൻ കണ്ണുകളോടെ നോക്കി നശിപ്പിക്കരുതെന്ന് എനിക്ക് ഉറക്കെ വിളിച്ച് പറയണമെന്നുണ്ടായിരുന്നു. പക്ഷെ എനിക്കതിനു കഴിയുന്നില്ല.

അസ്വസ്ഥത നിറഞ്ഞ മുഖഭാവത്തോടെ ഇരിക്കുന്ന എന്നെ ആരോഹി അവളുടെ കാബിനിൽ ഇരുന്നു നോക്കി. എന്റെ മുഖഭാവം കണ്ടിട്ടെന്ന തോന്നുന്നു അവൾ കൈ കൊണ്ട് ആംഗ്യത്തിൽ എന്ത് പറ്റി എന്ന് ചോദിച്ചു.

ഞാൻ തല കുലുക്കി ഒന്നും ഇല്ല എന്ന് ആംഗ്യം കാണിച്ചു.

അവൾ കുറച്ച് നേരം കൂടി എന്നെ നോക്കി ഇരുന്ന ശേഷം എഴുതിക്കൊണ്ടിരുന്ന ഫയൽ മടക്കി വച്ച് എന്റെ കാബിനിലേക്ക് വന്നു.

"എന്ത് പറ്റിയെടാ?"

"ഒരു തല വേദന പോലെ."

എന്തുകൊണ്ടോ അങ്ങനെ പറയാനാണ് എനിക്ക് തോന്നിയത്.

"കമ്പ്യൂട്ടറിൽ തന്നെ നോക്കി ഇരുന്നിട്ടാകും. നീ വാ നമുക്ക് ഒരു കോഫി കുടിക്കാം."

എടുത്തടിച്ച പോലെ ഞാൻ പറഞ്ഞു.

"വേണ്ട.."

എന്റെ വാക്കുകൾ ഇത്തിരി പരുഷമായി പോയി എന്ന് എനിക്ക് തന്നെ തോന്നിപ്പോയി. ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. ഒരു നിമിഷം കൊണ്ട് വാടി തളർന്ന റോസാപ്പൂ പോലെ ആയിരിക്കുന്നു അവളുടെ മുഖം. എന്റെ വാക്കുകൾ അവളെ അത്രയും വേദനിപ്പിച്ചോ?..

വിങ്ങിപ്പൊട്ടാറായ മുഖഭാവത്തോടെ ഇരിക്കുന്ന അവളെ കൂടുതൽ വേദനിപ്പിക്കാൻ എന്റെ മനസ് അനുവദിച്ചില്ല.

അവളുടെ മൃദുലമായ കരങ്ങളിൽ എന്റെ കൈ അമർന്നു.

"വാ.. നമുക്ക് കോഫി കുടിക്കാം."

ഒരക്ഷരം മിണ്ടാതെ അവൾ എന്നോടൊപ്പം നടന്നു. ഓഫീസിലെ ക്യാന്റീനിലിൽ നിന്നും വാങ്ങിയ കോഫി കുടിക്കുമ്പോഴും അവളുടെ മുഖം തെളിഞ്ഞിരുന്നില്ല.

എനിക്ക് മുഖം തിരിഞ്ഞ് നിന്ന് കോഫി കുടിച്ച്‌ കൊണ്ടിരുന്ന അവളുടെ തോളിൽ പിടിച്ച്‌ ഞാൻ എനിക്ക് നേരെ പിടിച്ച്‌ നിർത്തി. സ്ലീവ് ലെസ്സ് ഇട്ടിരുന്നതിനാൽ എന്റെ കൈയുടെ പകുതിലേറെയും സ്പർശിച്ചിരുന്നത് അവളുടെ നഗ്നമായ കൈയുടെ തുടക്കത്തിൽ ആയിരുന്നു.

"എഡോ.. സോറി.. അറിയാതെ പെട്ടെന്ന് അങ്ങനെ പറഞ്ഞു പോയതാണ്."

ഇവിടെ നിന്നാണെന്ന് അറിയില്ല ആ

💬 Comments

View all comments