Chapter Title : ആരോഹി [ ne-na ]
നിർത്തി.
"എന്താടാ.. ഒരു പെണ്ണിനേയും കൊണ്ട് വീട്ടിലേക്ക് ചെന്നാൽ അമ്മ അടിച്ചിറക്കുമോ?"
"അതാ എനിക്കും അറിയാൻ വയ്യാത്തത്, പെൺപിള്ളേർ ഒരുപാട് ഫ്രണ്ട് ആയി ഉണ്ടായിരുന്നെങ്കിലും ആരും ഇതുവരെ എന്റെ വീട്ടിൽ വന്നിട്ടില്ല."
"അപ്പോൾ ഇന്ന് നമുക്ക് അറിയാം എന്താ നിന്റെ അമ്മയുടെ റീയാക്ഷൻ എന്ന്. ചിലപ്പോൾ എന്നെപ്പോലെ സുന്ദരി ആയ പെണ്ണിനെ ആണല്ലോ മോൻ കൂട്ടികൊണ്ടു വന്നതെന്നോർത്ത് അമ്മ സന്തോഷിക്കുമായിരിക്കും."
അവളുടെ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു അപ്പോൾ.
ഞാൻ ബൈക്ക് മുന്നോട്ട് എടുക്കുന്നതിനിടയിൽ ചോദിച്ചു.
"കുറച്ച് സൗന്ദര്യം ഉള്ളതിന്റെ അഹങ്കാരം മനസ്സിൽ ഉണ്ടല്ലേ?"
"അതേ.. ഈ സൗന്ദര്യം ഇങ്ങനെ നില നിർത്തി പോകാൻ ഞാൻ കുറച്ച് കഷ്ട്ടപെടുന്നുണ്ട്. അപ്പോൾ കുറച്ച് അഹങ്കരിക്കാം."
അത്യാവിശ്യം സാമ്പത്തികം ഒക്കെ ഉള്ള ഒരു കുടുംബം ആയിരുന്നു എന്റേത്. അച്ഛൻ ഗൾഫിലാണ്, അച്ഛനും അമ്മയ്ക്കും ഞാൻ ഒറ്റ മകനും.
കുറച്ച് നേരത്തെ യാത്രക്കൊടുവിൽ ഞങ്ങൾ എന്റെ വീട്ടിലെത്തി. മുറ്റത്ത് ബൈക്കിൽ നിന്നും ഇറങ്ങിയ അവൾ എന്റെ വീട് നോക്കി. അത്യാവിശ്യം സൗകര്യങ്ങൾ ഉള്ള ഒരു ഒറ്റനില വീടാണ് ഞങ്ങളുടേത്. അച്ഛന് കുടുംബ സ്വത്ത് ഭാഗിച്ചപ്പോൾ കിട്ടിയ ഒന്നര ഏക്കർ പിരയിടത്തിലാണ് ഞങ്ങൾ വീട് വച്ചിരിക്കുന്നത്. അതുകൊണ്ട് വീടിനു ചുറ്റും അമ്മയുടെ വക കുറെ പച്ചക്കറി കൃഷിയൊക്കെ ആവിശ്യം പോലെ ഉണ്ട്.
അവളെയും കൊണ്ട് ഹാളിലേക്ക് കയറിയ ഞാൻ ഉറക്കെ വിളിച്ച് പറഞ്ഞു.
"അമ്മാ.. നമുക്കൊരു ഗസ്റ്റ് ഉണ്ട്."
എന്റെ ശബ്‌ദം കേട്ടതും അമ്മ അടുക്കളയിൽ നിന്നും ഹാളിലേക്ക് വന്നു. അമ്മയുടെ നോട്ടം ആദ്യം തന്നെ പോയത് എന്റെ കൂടെ നിൽക്കുന്ന ആരോഹിയിലേക്കാണ്.
💬 Comments
View all comments