0%

Chapter Title : ആരോഹി [ ne-na ]

Author : ne-na Read All Parts 7.7K

"എന്റെ കൂടെ ഓഫീസിൽ വർക്ക് ചെയ്യുന്നതാണമ്മ.. അമ്മയെയും എന്റെ വീടുമൊക്കെ ഒന്ന് കാണണമെന്ന് പറഞ്ഞു. അങ്ങനെ കൂട്ടികൊണ്ടു വന്നതാണ്."

അമ്മ അവളെ നോക്കി ഒന്ന് ചിരിച്ചു.

"എന്താ മോളുടെ പേര്?"

ഒരു പുഞ്ചിരിയോടെ അവൾ മറുപടി നൽകി.

"ആരോഹി."

"അച്ചുവിന്റെ കൂട്ടുകാർ ഒരുപാടുപേർ ഇവിടേക്ക് വരാറുണ്ടെങ്കിലും ആദ്യായിട്ട അവൻ ഒരു കൂട്ടുകാരിയെ ഇവിടേക്ക് കൊണ്ട് വരുന്നത്."

"ആയുഷും എന്നോട് പറഞ്ഞിരുന്നു ആദ്യയിട്ട വീട്ടിലേക്ക് ഒരു പെണ്ണിനെ കൊണ്ട് പോകുന്നത്.. അമ്മ എന്ത് വിചാരിക്കുമെന്ന് അറിയില്ലെന്ന്."

അമ്മ എന്റെ കൈയിൽ അടിച്ച കൊണ്ട് പറഞ്ഞു.

"ഞാൻ എന്ത് വിചാരിക്കാനാണ്, മോളിരിക്ക് ഞാൻ ചായ എടുക്കാം."

അമ്മ അടുക്കളയിലേക്ക് പോയതും അവൾ ചോദിച്ചു.

"നിന്നെ വീട്ടിൽ അച്ചു എന്നാണോ വിളിക്കുന്നെ?"

ഞാൻ അതേ എന്ന അർഥത്തിൽ തല കുലുക്കി.

"ആയുഷ് എന്ന് വിളിക്കുന്നതിനേക്കാളും സുഖം അച്ചു എന്ന് വിളിക്കുന്നത് തന്നെയാണ്. ഞാനും ഇനി അച്ചു എന്ന് വിളിക്കാം."

"നീ എന്ത് വേണമെങ്കിലും വിളിച്ചോ."

"എങ്കിലേ നമുക്കിനി നിന്റെ റൂമിലേക്ക് പോകാം."

"അയ്യോ.."

"എന്താടാ.."

"നീ ഒരു രണ്ടു മിനിട് ഇവിടെ ഇരിക്ക്.. ഞാൻ റൂം ഒന്ന് ക്ലീൻ ചെയ്യട്ടെ."

എന്റെ റൂമിന്റെ കോലം എനിക്കല്ലേ അറിയുള്ളു.

അവൾ ഒരു ചിരിയോടെ സമ്മതം മൂളി. അവൾ സോഫയിലേക്ക് ഇരുന്നപ്പോൾ ഞാൻ പെട്ടെന്ന് തന്നെ പോയി എന്റെ റൂം പറ്റുന്ന രീതിയിൽ ക്ലീൻ ചെയ്തു. ഡ്രെസ്സൊക്കെ കസേരയിലും കട്ടിലിലും ആയി വാരി വലിച്ചിട്ടിരിക്കുകയായിരുന്നു. എല്ലാം എടുത്തു അലമാരയിൽ കുത്തി കയറ്റി.

എന്നിട്ട് അവളെ റൂമിലേക്ക് വിളിച്ചു. അവൾ റൂമിലേക്ക് വന്ന് അവിടെ മൊത്തം

💬 Comments

View all comments