Chapter Title : ആരോഹി [ ne-na ]
ഒന്ന് നോക്കി. ഒരു ബെഡും ടേബിളും അലമാരയും മാത്രമായിരുന്നു എന്റെ റൂമിൽ ഉണ്ടായിരുന്നത്.
ബെഡിലേക്ക് ഇരുന്നു കൊണ്ട് അവൾ പറഞ്ഞു.
"നിന്റെ വിയർപ്പിന്റെ സ്മെല് ആണല്ലോടാ റൂം മൊത്തം."
അതും കേട്ട് ചായയുമായി അവിടേക്ക് വന്ന അമ്മ പറഞ്ഞു.
"അങ്ങനെ അങ്ങോട്ട് പറ മോളെ.. ഇട്ടുകൊണ്ട് കൊണ്ട് വരുന്ന ഡ്രസ്സ് റൂമിൽ ചുരുട്ടിക്കൂട്ടി ഇടരുതെന്ന് പറഞ്ഞാൽ കേൾക്കില്ല."
ഞാൻ ഒരു പുച്ഛത്തോടെ രണ്ടുപേരോടുമായി പറഞ്ഞു.
"ബോയ്സ് റൂമാകുമ്പോൾ അങ്ങനൊക്കെ തന്നെയാ. ഇഷ്ടമുള്ളവർ ഇവിടേക്ക് കയറിയാൽ മതി."
അമ്മ പിന്നീട് എന്നോടൊന്നും പറയാൻ നിന്നില്ല. അവളോട് അമ്മ ഓരോ വിശേഷങ്ങളൊക്കെ ചോദിച്ചിരുന്നു. എന്നോടൊപ്പം പറമ്പു മൊത്തം നടന്ന് അമ്മയുടെ കൃഷിയൊക്കെ കണ്ടിട്ടാണ് അന്ന് അവൾ അവിടെ നിന്നും പോയത്.
ഞാൻ തന്നെയാണ് അവളെ തിരിച്ച് റൂമിലേക്ക് കൊണ്ടാക്കിയത്. ഒരു ഫ്ലാറ്റിൽ അവളും ഒരു ചേച്ചിയും കൂടി പൈസ ഷെയർ ചെയ്താണ് താമസം.
പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ തന്നെയായിരുന്നു അവളെ രാവിലെ ഓഫീസിലേക്കും വൈകുന്നേരം തിരിച്ച് ഫ്ളാറ്റിലേക്കും ട്രോപ് ചെയ്തിരുന്നത്. ദിവസങ്ങൾ ചെല്ലുംതോറും ബൈക്കിൽ പോകുമ്പോൾ അവൾ ഞങ്ങൾക്ക് ഇടയിൽ ഇട്ടിരുന്ന ഗ്യാപ് കുറഞ്ഞ് കുറഞ്ഞ് വന്നു. അതനുസരിച്ച് ഞങ്ങളുടെ സൗഹൃദവും അതിർവരമ്പുകൾ ഇല്ലാത്ത ഒരു തലത്തിലേക്ക് ചുവടുമാറുകയായിരുന്നു. ഇപ്പോൾ മിക്ക ദിവസവും ഞങ്ങൾ ജോലി കഴിഞ്ഞു പാർക്ക്, ബീച്ച്, ലുലുമാൾ, സിനിമ എന്നിങ്ങനെ കറക്കമാണ്. പിന്നെ ഒരു കാര്യമെന്താണ് വച്ചാൽ ചിലവുകൾ എല്ലാം അവൾ തന്നെയായിരുന്നു നോക്കിയിരുന്നത്. ഞാൻ ബൈക്കിൽ പെട്രോൾ അടിച്ചാൽ മാത്രം മതി. അവളുടെ ഡ്രെസ്സുകളും പൈസ ചിലവാക്കുന്ന രീതികളും ഒക്കെ കണ്ടിട്ട് അത്യാവിശ്യം സാമ്പത്തികം
💬 Comments
View all comments