Chapter Title : ആരോഹി [ ne-na ]
ഉള്ള ഒരു വീട്ടിലെ ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷെ ഞാൻ ഇതുവരെയും അവളുടെ വീട്ടുകാരെ കുറിച്ച് ഡീറ്റെയിൽ ആയിട്ട് തിരക്കിയിട്ടില്ല. ഒരു അനിയനും, അനിയത്തിയും ഉള്ളതായി അവൾ പറഞ്ഞിട്ടുണ്ട്. അച്ഛനും അമ്മയും നാട്ടിൽ തന്നെ ആണെന്നും അറിയാം.
ഇപ്പോൾ ആഴ്ചയിൽ ഒരിക്കൽ അവൾ എന്റെ വീട്ടിൽ വരും. അമ്മയുമായി ഒരുപാട് നേരം സംസാരിച്ചിരിക്കും.. അമ്മയുമായി അവൾ നല്ല കമ്പനി ആണ് ഇപ്പോൾ. അമ്മയ്ക്കും അവളെ കുറിച്ച് നല്ല അഭിപ്രായമാണ്.
ഓഫീസിൽ ഇപ്പോൾ ഞങ്ങളെ ചേർത്തുവച്ചു നല്ല ഗോസിപ്പുകൾ ഉണ്ട്. രേഷ്മ പറഞ്ഞു ഞങ്ങൾക്കതറിയാം. എന്തെങ്കിലും ചോദിക്കുന്നവരോട് ഞങ്ങൾ ഫ്രണ്ട് ആണെന്ന് തന്നെയാണ് ഞാൻ പറയാറുള്ളത്. അവർ എന്ത് വിശ്വസിക്കുന്നു എന്നുള്ളത് ഞങ്ങൾ കണക്കിലെടുക്കാറില്ല.
ഞങ്ങൾ ഒരുമിച്ച് പോകുന്നത് കാണുമ്പോൾ ചിലർ എന്നെ അസൂയയോടെ നോക്കാറുണ്ട്. സത്യത്തിൽ ആ നോട്ടം ഞാൻ ആസ്വദിക്കുന്നുണ്ടായിരുന്നു.
ആരോഹിയുമായി കൂടുതൽ അടുത്തപ്പോഴാണ് അവൾ വായാടിത്തരങ്ങളൊക്കെ എത്രത്തോളം ഉള്ളിൽ ഒതുക്കി നടന്നിരുന്ന ഒരു പെണ്ണാണെന്ന് ഞാൻ ശരിക്കും മനസിലാക്കുന്നത്. പക്ഷെ ആ വായാടിത്തരങ്ങളൊക്കെ എന്റെ അടുത്ത് മാത്രേ കാണിക്കാറുള്ളെന്ന് മാത്രം. ഞാൻ അതൊക്കെ ശരിക്കും ആസ്വദിക്കുന്നും ഉണ്ട്.
പിന്നെ ഉള്ള ഒരു കാര്യം അവൾ ഏത്രത്തോളം സൗന്ദര്യവതി ആണെന്ന് അവൾക്ക് തന്നെ ബോധമുണ്ടായിരുന്നു എന്നുള്ളതാണ്. അത് പരിപാലിച്ച് അതേപോലെ നിലനിർത്താൻ അവൾ പരമാവധി ശ്രമിക്കുന്നതും ഉണ്ട്. ഇപ്പോൾ അവളെ ബ്യൂട്ടി പാർലറിൽ കൊണ്ട് പോക്ക് എന്റെ ചുമതലയാണ്. അതിനകത്തേക്ക് അവൾ കയറി കഴിഞ്ഞാൽ പിന്നെ ഒരു മണിക്കൂറോളം ഞാൻ വെളിയിൽ കട്ട പോസ്റ്റ് ആണ്. അവൾ പുറത്തേക്ക് ഇറങ്ങി കഴിഞ്ഞാൽ പിന്നെ കുറെ ചോദ്യങ്ങളാണ്.
💬 Comments
View all comments