Chapter Title : ആരോഹി [ ne-na ]
നേർത്ത ശബ്ദം എനിക്ക് കേൾക്കാനായി.
"മുപ്പത്തിനാല്."
ആ സ്വരത്തിലെ കുസൃതി എനിക്ക് തിരിച്ചറിയാനായി. ഞാൻ നിവർന്ന് നോക്കുമ്പോൾ അവൾ എന്റെ അരികിൽ നിന്നും നടന്നു പോവുകയാണ്. കുറച്ച് ദൂരം നടന്നിട്ടവൾ തിരിഞ്ഞ് നിന്നു എന്നെ കുസൃതിത്തരം നിറഞ്ഞ ഒരു നോട്ടം നോക്കി.
ഞാൻ ശബ്ദം ഉണ്ടാക്കാതെ ചെറു ചിരിയോടെ ചുണ്ടുകൾ അനക്കി.
"സോറി..."
അവൾ അതെ രീതിയിൽ തന്നെ എന്നോട് പറഞ്ഞു.
"പോടാ ചെക്കാ.."
..
അമ്മയെ കുഞ്ഞയുടെ വീട്ടിൽ ആക്കി ആരോഹിയുടെ ഫ്ലാറ്റിനു മുന്നിൽ എത്തുമ്പോൾ അവൾ എന്നെ കാത്തു വെളിയിൽ തന്നെ നിൽപ്പുണ്ട്. അവളുടെ വേഷം കണ്ട് ഞാൻ ശരിക്കും ഞെട്ടി പോയി.
ഒരു കുങ്കുമ കളർ ടോപ്പും മുട്ടുവരെ മാത്രം നീളമുള്ള ഒരു ബ്ലാക്ക് സ്കർട്ടും ആണ് അവളുടെ വേഷം. ഇത്തിരി ഗ്ലാമർ വേഷം ആണെങ്കിലും അവൾ ശരിക്കും അതിൽ സുന്ദരി ആയിട്ടുണ്ടായിരുന്നു.
"എന്ത് വേഷം ആണെടി പെണ്ണേ ഇത്."
അവൾ ചുണ്ടുകൾ കോട്ടി പിടിച്ചു.
"സ്ലീവ് ലെസ്സ് ഇടുന്നത് വിലക്കി. ഇനി ഇതും ഇടേണ്ടെന്നാണോ?"
"ഞാൻ ഒന്നും വിലക്കുന്നില്ല എന്റെ കൊച്ചേ.. നീ ബൈക്കിലോട്ടു കയറിയെ."
അവൾ ഒരു ചിരിയോടെ എന്റെ പിന്നിലേക്ക് കയറി ഇരുന്നു.
ബൈക്ക് മെയിൻ റോഡിലേക്ക് ഇറങ്ങിയപ്പോൾ അവൾ ചോദിച്ചു.
"നീ ഗിഫ്റ് വല്ലോം വാങ്ങിയോ?"
ഒരു ചിരിയോടെ ആയിരുന്നു എന്റെ മറുപടി.
"ഞങ്ങൾ കൂട്ടുകാരുടെ കല്യാണത്തിന് പോകുമ്പോൾ ഗിഫ്റ് കൊടുക്കുന്ന ഒരു പതിവ് ഇല്ല."
"പോടാ.. ഇങ്ങനെ ഒരു സന്ദർഭവത്തിൽ നമ്മൾ എന്തെങ്കിലും ഗിഫ്റ് കൊടുക്കണം. ആ ഗിഫ്റ് കാണുമ്പോഴൊക്കെ ജീവിത കാലം മൊത്തം അവർ
💬 Comments
View all comments