Chapter Title : ആരോഹി [ ne-na ]
ഊന്നിയിട്ടുള്ളതിനാൽ എന്റെ വയറിൽ അധികം ബലം കൊടുത്തല്ല അവൾ ഇരിക്കുന്നത്. ഇതെല്ലം നിമിഷ നേരം കൊണ്ടാണ് കഴിഞ്ഞത്.
"ഇത് നീ നേരത്തെ ചെയ്തിരുന്നെങ്കിൽ ഇത്രേം നേരം ആകാശത്തേക്ക് നോക്കി ഇരുന്നു എന്റെ കഴുത്ത് വേദനിപ്പിക്കണമായിരുന്നോടാ ഞാൻ."
എന്റെ മുഖത്ത് ചിരി പടർന്നു. ഞാൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി. എന്ത് ഭംഗി ആണ് ആ മുഖം കാണാൻ.. അൽപ്പം മുന്നിലേക്ക് വീണു കിടക്കുന്ന മുടിയും, ഭംഗിയായി ത്രെഡ് ചെയ്ത് നിർത്തിയിരിക്കുന്ന പിരികവും, തുഞ്ച് അല്പം നീണ്ട മൂക്കും, വിരലോടിച്ചാൽ കൈയിൽ ചോരപറ്റും എന്ന രീതിയിൽ ചുവന്നിരിക്കുന്നു ചുണ്ടുകളും. ആ കണ്ണുകൾ ആണെങ്കിൽ എന്നെ കൊത്തി വലിക്കുന്നത് പോലെ.
ഒരു നിമിഷം ഞാൻ ആഗ്രഹിച്ച് പോയി. ഈശ്വര ഇവൾ എന്നും ഇതുപോലെ എന്നോടൊപ്പം ഉണ്ടായിരുന്നെങ്കിൽ.
അവളുടെ കണ്ണുകൾ എന്നിലേക്ക് ആഴ്ന്നിറങ്ങുകയാണ്.
"ഡാ.. ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ?"
"നീ ചോദിക്ക്.."
"നീ ഒരിക്കൽ ഓഫീസിൽ വച്ച് രേഷ്മയോട് പറഞ്ഞല്ലോ.. നീ ഒരു പെണ്ണുമായി കമ്മിറ്റഡ് ആണെന്ന്. അത് സത്യമാണോ?"
പണ്ടൊരിക്കൽ ഒരു തമാശക്ക് രേഷ്മയോട് അങ്ങനെ പറഞ്ഞത് എനിക്കോർമ്മ വന്നു.
"അങ്ങനെ ചോദിച്ചാൽ.. ഒരു പെണ്ണിനെ എനിക്ക് ഇഷ്ട്ടം ആണ്."
അവളുടെ മുഖം ഒന്ന് മങ്ങിയത് പോലെ.. ഒരു പക്ഷെ അത് എന്റെ തോന്നൽ മാത്രം ആയിരിക്കാം.
"പക്ഷെ അവൾക്ക് ആ ഇഷ്ട്ടം എന്നോട് ഉണ്ടോന്ന് എനിക്കറിയില്ല."
"അതെന്താ?"
എന്റെ മുഖത്ത് ചിരി വിരിഞ്ഞു.
"ഞാൻ ആ ഇഷ്ട്ടം ഇതുവരെ അവളോട് പറഞ്ഞിട്ടില്ല."
"പോയി പറയെടാ ചെറുക്കാ അവളോട്.. നിന്നെ ആർക്കാടാ ഇഷ്ട്ടമാകാത്തത്.."
"മ്മ്.. ഒരിക്കൽ പറയണം.. സമയം ആകട്ടെ.. ഞാൻ അവളെ വേറെ ഒരാൾക്കും വിട്ടു കൊടുക്കില്ല."
"അത്രക്ക് ഇഷ്ടമാണോ അവളെ?"
"മ്മ്.. എന്റെ ജീവനാണ് അവളെനിക്ക്."
"എന്നോട് ഇത്രയും നാൾ മറച്ച വച്ച ആ പെണ്ണ് ആരാടാ?"
ഞാൻ ഒരു നിമിഷം കണ്ണുകൾ അടച്ചു. എന്റെ മനസ്സിൽ അപ്പോൾ തെളിഞ്ഞ് വന്നത് നുണക്കുഴിയും കാണിച്ച് ചിരിച്ച് കൊണ്ടിരിക്കുന്ന ആരോഹിയുടെ രൂപം ആണ്.
കണ്ണുകൾ തുറന്ന ഞാൻ അവളോട് പറഞ്ഞു.
"നമുക്ക് ഇടയിൽ എന്തെങ്കിലും
💬 Comments
View all comments