Chapter Title : ആരോഹി [ ne-na ]
ചുരുട്ടി പിടിച്ച മുഷ്ട്ടികൾ എന്റെ നെഞ്ചിൽ പതിഞ്ഞു.
"ഇനി ഒരിക്കൽ കൂടി എന്നെങ്കിലും പറയുമോ ഞാൻ നിന്നെ സ്നേഹിച്ചിട്ടില്ലെന്ന്."
അവളുടെ കൈകൾ ഞാൻ എന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു.
"ഇല്ല.. ഒരിക്കലും പറയില്ല.. നീ വേണേൽ സ്ലീവ് ലെസ്സ് ഡ്രസ്സ് ഇട്ടോ.. എനിക്ക് കുഴപ്പമില്ല."
ഉറച്ച സ്വരത്തിൽ അവൾ പറഞ്ഞു.
"ഇനി എന്നെ സ്ലീവ് ലെസ്സ് ഡ്രസ്സ് ഇട്ട് റൂമിനു വെളിയിൽ ഒറ്റ മനുഷ്യർ കാണില്ല.. എല്ലാം ഇന്നെടുത്തു കത്തിക്കും ഞാൻ."
അവളുടെ മുഖത്ത് അപ്പോഴും ഗൗരവം നിറഞ്ഞു നിന്നിരുന്നു.
"എന്നോട് പിണക്കം ഒന്നും ഇല്ലല്ലോ നിനക്ക്?"
"എനിക്ക് നിന്നോട് പിണങ്ങാൻ കഴിയുമോടാ ചെക്കാ?"
"അപ്പോൾ പിന്നെ എന്റെ മോള് മുഖത്തെ ആ ഗൗരവ ഭാവം ഒകെ ഒന്ന് മാറ്റി ചിരിച്ചേ."
അവൾ എന്റെ മുഖത്തേക്ക് നോക്കി നിന്നു.
"നീ ചിരിക്കാതെ നമ്മൾ ഇന്ന് ഓഫീസിൽ പോകില്ല."
അവൾ എന്റെ കണ്ണിലേക്ക് തന്നെ നോക്കി. പതുക്കെ പതുക്കെ ആ മുഖത്തെ ഗൗരവം പോയി മറഞ്ഞു ചിരി നിറഞ്ഞു. എന്റെ മുഖത്തും ചിരി വന്നു.
"പോടാ.. "
അവൾ എന്നെ പിന്നിലേക്ക് പിടിച്ച് തള്ളി. ഞാൻ പിന്നിലേക്ക് പോയി ബൈക്കിൽ ഇടിച്ചു നിന്നു. അവൾ എന്റെ അരികിലേക്ക് വന്ന് എന്റെ ഷിർട്ടിന്റെ കൈ പിടിച്ച് മുഖം തുടച്ചു.
"വാ.. നമുക്ക് പോകാം."
അവിടെ നിന്നും ബൈക്കിൽ പോകുമ്പോൾ സ്നേഹം പ്രകടിപ്പിക്കാനെന്നവണ്ണം അവളുടെ കൈകളാൽ എന്റെ വയറിനെ വലിഞ്ഞു മുറുകിയിരുന്നു. നേരത്താത്തതിലും ശക്തിയിൽ അവളുടെ മൃതു മാറിടങ്ങൾ എന്റെ ചുമലിൽ അമർന്നിരുന്നു.
"ഡീ.. നീ ഇങ്ങനെ എന്റെ കൂടെ ബൈക്കിൽ
💬 Comments
View all comments