0%

Chapter Title : ആരോഹി [ ne-na ]

Author : ne-na Read All Parts 7.8K

"എനിക്ക് നിന്നോട് ഒട്ടും സ്നേഹമില്ലെന്ന് പറഞ്ഞില്ലേ... നിനക്കറിയാമോ?.. ഞാൻ ജീവിതത്തിൽ നിന്നെ സ്നേഹിച്ചത്ര വേറെ ആരെയും സ്നേഹിച്ചിട്ടില്ല.. എന്റെ സ്വകാര്യ ദുഃഖങ്ങൾ നിന്നോടല്ലാതെ വേറെ ആരോടും പങ്കു വച്ചിട്ടില്ല.. എന്നിട്ട് നീ പറയുന്നു ഞാൻ നിന്നെ സ്നേഹിച്ചിട്ടില്ലെന്ന്."

എന്റെ വാക്കുകൾ അവളെ ഇത്രയും വേദനിപ്പിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നുന്നില്ല. എനിക്കറിയാവുന്നതാണ് അവൾ എന്നെ എന്തുമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന്. അവൾക്ക് നൽകുന്നതിനേക്കാൾ ഇത്തിരി പരിഗണന ഞാൻ സുഹൃത്തിനു നൽകുന്നത് പോലും അവൾക്ക് സഹിക്കാനാകുന്നതല്ല. ഒരു നിമിഷത്തെ ബാലിശത നിറഞ്ഞ ചിന്തയിൽ എന്റെ വായിൽ നിന്നും വീണ വാക്കുകൾ അവൾക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു.

"ആരോഹി.. പ്ളീസ്, ഞാൻ പറയുന്നത് ഒന്ന് കേൾക്ക്, നീ ഇപ്പോൾ ബൈക്കിൽ നിന്നും ഇറങ്ങ്."

എന്റെ ഷർട്ടിൽ നിന്നും അവളുടെ പിടി അയയുന്നത് ഞാൻ അറിഞ്ഞു. അവൾ ബൈക്കിൽ നിന്നും ഇറങ്ങിയതും ബൈക്ക് സ്റ്റാൻഡ് അടിച്ച് വച്ച് ഞാനും ഇറങ്ങി. അവൾ എന്റെ മുന്നിൽ തലതാഴ്ത്തി നിൽക്കുകയാണ്.

ഞാൻ അവളുടെ അവളുടെ തല ഉയർത്തി. ചുവന്നു കലങ്ങിയ കണ്ണുകൾ, കവിളിൽ കണ്ണുനീരിന്റെ അവശിഷ്ട്ടങ്ങൾ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. ചുണ്ടുകൾ ചെറുതായി വിറക്കുന്നുണ്ട്.

ഞാൻ എന്റെ വിരലുകൾ കൊണ്ട് കവിളിലെ കണ്ണുനീർ തുടച്ചു മാറ്റി. കവിളുകൾ ചുവന്ന് തുടുത്തിരുന്നു.

"ആരോഹി, എനിക്കറിയാം നീ എന്നെ എന്തുമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന്. ആ സ്നേഹത്തിന്റെ ഒറ്റ ബലത്തിലാണ് എനിക്ക് നിന്നെ ഇങ്ങനെ എന്നോട് ചേർത്ത് നിർത്താൻ കഴിയുന്നതെന്നും അറിയാം. നിന്നെ ഒന്ന് ദേഷ്യം പിടിപ്പിക്കണമെന്നേ ഞാൻ കരുതിയിരുന്നുള്ളു. എന്റെ വാക്കുകൾ നിന്നെ ഇത്ര അതികം വേദനിപ്പിക്കുമെന്ന് ഞാൻ കരുതിയില്ല.. സോറി സോറി."

അവളുടെ

💬 Comments

View all comments