Chapter Title : ആരോഹി [ ne-na ]
ഞാൻ മുഖത്ത് ഗൗരവം നടിച്ച് തന്നെ ഇരുന്നു.
"ഇങ്ങനെ മുഖം വീർപ്പിച്ച് വയ്ക്കാതെ ഒന്ന് ക്ഷമിക്ക് ചെക്കാ."
അവൾ ഒരു ചിരിയോടെ എന്റെ പിന്നിലേക്ക് കയറി ഇരുന്നു. ബൈക്ക് ഓടി തുടങ്ങിയപ്പോൾ അവളുടെ കൈകൾ കൊണ്ട് എന്റെ വയറിൽ ചുറ്റി പിടിച്ചു. തല എന്റെ തോളോട് ചേർത്തു പിടിച്ചു. അവളുടെ മാറിടങ്ങൾ എന്നിൽ അമർന്നിരിക്കുന്നത് എനിക്ക് നന്നായി അറിയാൻ കഴിയുന്നുണ്ട്.
അവൾ എന്റെ പേര് നീട്ടി വിളിച്ചു.
"അച്ചൂ.."
ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു.
"അറിയാതെ പറ്റി പോയതല്ലേടാ.. ഒന്ന് ക്ഷമിക്ക് നീ."
അവളെ ഒന്ന് വട്ടു കളിപ്പിക്കാൻ തന്നെ എനിക്ക് തോന്നി.
"എന്നോട് കുറച്ചെങ്കിലും സ്നേഹം ഉണ്ടായിരുന്നെങ്കിൽ നീ അത് മറക്കില്ലായിരുന്നു."
അവളിൽ നിന്നും പിന്നെ അനക്കം ഒന്നും കേട്ടില്ല. പിണങ്ങി മിണ്ടാതിരിക്കുന്നു എന്നാണ് കരുതിയത്. അവളുടെ പിണക്കം മാറ്റാൻ എളുപ്പമായതിനാൽ ഞാൻ അത് മൈൻഡ് ചെയ്തില്ല.
പക്ഷെ ഇടക്കെപ്പോഴോ എന്റെ തോളിൽ ഒരു നനവ്. അവളുടെ കണ്ണുനീരാണോ അത്?
ഞാൻ ബൈക്കിന്റെ സ്പീഡ് ഒന്ന് കുറച്ചു. എന്റെ ചുമലിൽ മുഖം അമർത്തി ഇരിക്കുന്ന അവൾ നിന്നും ചെറു ഏങ്ങലുകൾ എനിക്ക് കേൾക്കാനായി. എന്റെ പനിനീർപ്പൂവിൽ നിന്നും അശ്രുക്കൾ പൊഴിയുകയാണ്.
ഞാൻ ബൈക്ക് പെട്ടെന്ന് ആളൊഴിഞ്ഞ ഇടവഴിയിലേക്ക് കയറ്റി നിർത്തി.
"ആരോഹി.. നീ കരയുകയാണോ?"
അവൾ ഒന്നും മിണ്ടിയില്ല.
"ഡി, നീ ബൈക്കിൽ നിന്നും ഇറങ്ങിയേ.."
അവൾ എന്നിലേക്ക് ഒന്നുകൂടി മുഖം അമർത്തി ഷർട്ടിൽ പിടി മുറുക്കി.
"ആരോഹി ഞാൻ നിന്നെ ഒന്ന് വട്ടു പിടിപ്പിക്കാൻ ഓരോന്ന് പറഞ്ഞതല്ലേ.. അതിനു നീ ഇങ്ങനെ കരഞ്ഞാലോ?"
💬 Comments
View all comments