Chapter Title : ആരോഹി [ ne-na ]
മാറിയത്. ഞാൻ വിട്ടു പോയതാ ആ കാര്യം. എന്നോട് ക്ഷമിക്ക് നീ."
അവൾ ഹാൻഡ് ബാഗും, മൊബൈലും ബൈക്കിന്റെ ടാങ്കിന്റെ മുകളിൽ വച്ചിട്ട് റൂമിലേക്ക് തിരികെ ഓടി.
പാവം ഓർക്കാതെ ചെയ്തതാണ്.. അതെനിക്ക് മനസിലാക്കുകയും ചെയ്തു. പക്ഷെ കുറച്ച് ജാഡ ഇടുവാൻ തന്നെ ഞാൻ തീരുമാനിച്ചു.
അവളുടെ മൊബൈൽ ഞാൻ കൈയിലേക്കെടുത്തു. പവർ ബട്ടൺ ചുമ്മാതൊന്നു ഞെക്കി. സ്‌ക്രീനിൽ അവൾ എന്റെ തോളിൽ തലയും ചേർത്തിരിക്കുന്ന ഒരു ഫോട്ടോ തെളിഞ്ഞു.
എന്ത് ക്യൂട്ട് ആണ് അവളെ ഫോട്ടോയിൽ കാണാൻ. എന്നോടൊപ്പം ഉള്ള നിമിഷങ്ങളിൽ അവളുടെ വിടർന്ന കണ്ണുകളിൽ കുസൃതി താരങ്ങൾ ഒളിഞ്ഞിരുപ്പുണ്ടാകും. ചോര കിനിയുന്ന ചുവന്ന ചുണ്ടുകൾ. അവളുടെ മാറിടങ്ങൾ എന്നിലേക്ക് അമർന്ന് ഇരിക്കുകയാണ്. ആരെങ്കിലും ഈ ഫോട്ടോ കണ്ടാൽ എന്താ വിചാരിക്കുക. ഫോണിന്റെ പാസ്സ്‌വേർഡ് അറിയാത്തതിനാൽ ഞാൻ മൊബൈൽ എന്റെ ഷർട്ടിന്റെ പോക്കറ്റിലേക്കിട്ടു.
ഹാൻഡ് ബാഗ് തുറന്ന് നോക്കിയപ്പോൾ അവളുടെ പഴ്സ്, കർച്ചീഫ്, ചെറിയൊരു മേക്കപ്പ് കിറ്റ്, ഒരു ഫോട്ടോ സ്റ്റുഡിയോയുടെ കവർ എന്നിവ മാത്രമാണ് ഉള്ളത്.
ഞാൻ ആ കവർ പുറത്തെടുത്തു.. അതിൽ അവളുടെ പാസ്പോര്ട്ട് സൈഡിലുള്ള കുറച്ച് ഫോട്ടോസ്. എനിക്കെന്തോ ആ ഫോട്ടോയോടു ഒരു ആകർഷണം തോന്നി. ഞാൻ അതിൽ നിന്നും ഒരു ഫോട്ടോ എടുത്ത ശേഷം കവർ ബാഗിലേക്ക് തിരികെ ഇട്ട് ബാഗ് അടച്ചു. എന്നിട്ട് എന്റെ പഴ്സ് എടുത്ത് അതിലേക്ക് അവളുടെ ഫോട്ടോ വച്ച ശേഷം എന്റെ പോക്കറ്റിലേക്ക് വെച്ചു.
അപ്പോഴേക്കും ഡ്രെസ് മാറി അവൾ തിരികെ എത്തിയിരുന്നു. കറുത്ത വരകളുള്ള ഒരു മഞ്ഞ ഷർട്ട് ആണ് അവളിപ്പോൾ ഇട്ടിരിക്കുന്നത്.
💬 Comments
View all comments