0%

Chapter Title : ആരോഹി [ ne-na ]

Author : ne-na Read All Parts 7.8K

ശരിയായിട്ടില്ല ഒരു കാര്യം അല്ലെന്നും എനിക്ക് അറിയാം.. പക്ഷെ എനിക്ക് വേണ്ടി അവൾ അങ്ങനെ ഒരു തീരുമാനം എടുത്തത് എന്നെ സന്തോഷിപ്പിച്ചു.

പക്ഷെ ഒരാഴ്ച്ച കഴിഞ്ഞില്ല അതിനു മുൻപ് തന്നെ അവൾ വീണ്ടും സ്ലീവ് ലെസ്സ് ഡ്രെസ്സും ഇട്ടുകൊണ്ട് എന്റെ മുന്നിൽ വന്നു.

അന്നും പതിവുപോലെ ഫ്ലാറ്റിനു മുന്നിൽ ഞാൻ ആരോഹിയെയും കാത്തു നിൽക്കുകയായിരുന്നു. ഞാൻ പതിവായി വരുന്നത് കൊണ്ട് സെക്യൂരിറ്റി ചേട്ടന്മാർക്ക് എന്നെ അറിയാം.

അവർ എന്നെ നോക്കി ചിരിച്ചു. ഞാനും തിരികെ ഒരു ചിരി സമ്മാനിച്ചു.

നോക്കുമ്പോൾ ഒരു ബ്ലാക്ക് കളർ ജീൻസും മഞ്ഞ കളർ സ്ലീവ് ലെസ്സ് ടോപ്പും ഇട്ടുകൊണ്ട് അവൾ നടന്നു വരുന്നു.

എനിക്ക് തന്ന വാക്ക് അവൾ തെറ്റിച്ചിരിക്കുന്നു. എന്തുകൊണ്ടോ എന്റെ മനസിന് നല്ല വിഷമം തോന്നി. ഞാൻ അവളെ രൂക്ഷമായി നോക്കി ബൈക്കിൽ തന്നെ ഇരുന്നു.

സ്വതസിദ്ധമായ ചിരിയോടെ ആണ് അവൾ എന്റെ അരികിൽ എത്തിയത്. പക്ഷെ എന്റെ മുഖഭാവം കണ്ട് അവളുടെ ചിരി മാഞ്ഞു.

"എന്താടാ ഇങ്ങനെ നോക്കുന്നത്?"

"ആരോഹി.. ഒരു വാക്ക് തന്നാൽ വാക്കായിരിക്കണം. പാലിക്കാൻ കഴിയില്ലേൽ പ്രോമിസ് തരാൻ നിൽക്കരുത്."

കുറച്ച് കടുത്ത സ്വരത്തിൽ തന്നെയാണ് ഞാൻ അങ്ങനെ പറഞ്ഞത്. അവൾ സംശയം നിറഞ്ഞ മുഖ ഭാവത്തിൽ എന്നെ നോക്കി.

"എന്താടാ ഇങ്ങനൊക്കെ പറയുന്നത്."

"നീ ഏതു ഡ്രസ്സ് ആണ് ഇന്ന് ഇട്ടേക്കുന്നത്."

അവൾ പെട്ടെന്ന് കണ്ണുകൾ ഇറുക്കി അടച്ച് തലയിൽ കൈ കൊണ്ട് അടിച്ചു.

"സോറി സോറി.. സത്യായിട്ടും ഞാൻ ഓർത്തില്ലടാ."

ഞാൻ ഒന്നും മിണ്ടിയില്ല.

"ഏതൊക്കെയോ ചിന്തയിൽ ആയിരുന്നു ഞാൻ ഡ്രസ്സ്

💬 Comments

View all comments