Chapter Title : ആരോഹി [ ne-na ]
"ഒന്നൂല്ല.."
അവൾ അവിടെ നിന്നും എഴുന്നേറ്റ് എന്റെ അരികിലേക്ക് വന്നിരുന്നു.
"മര്യാതിക്ക് പറയുന്നുണ്ടോ നീ?"
"നീ എന്തിനാ ഈ സ്ലീവ് ലെസ്സ് ഡ്രസ്സ് ഇടുന്നത്?"
"അതിനെന്താടാ ഇപ്പോൾ കുഴപ്പം?"
"ഒരുത്തന്മാരുടെയും നോട്ടം ശരിയല്ല."
അവൾ കുറച്ച് നേരത്തേക്ക് നിശ്ശബ്ദതയായി. എന്റെ വാക്കുകൾ അവളെ വേദനിപ്പിച്ചുവോ? ഗൗരവത്തിന്റെ മുഖം മൂടി അണിഞ്ഞു നടക്കുന്ന ഒരു ലോല പുഷ്പ്പമാണവൾ.. മനസൊന്നു വേദനിച്ചാൽ വാടി തളരും.
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.. ഇല്ല.. അവളുടെ മുഖം വാടിയിട്ടില്ല.. ഗൗരവത്തിൽ എന്തോ ആലോചിക്കുകയാണവൾ.
"ഡാ.. എന്റെ കോൺഫോർട് അല്ലെ ഞാൻ നോക്കേണ്ടത്. എനിക്ക് ഈ ഡ്രെസ്സ് ധരിക്കുന്നത് നല്ലതാണെന്ന് തോന്നിയതിനാൽ ആണ് ഞാൻ ഇത് ഇട്ടത്, അത് എന്റെ മനസിന് ഒരു സന്തോഷം നൽകുന്നുണ്ട്. നമുക്ക് ആരുടേയും കണ്ണുകൾ മൂടിക്കെട്ടാനാകില്ലല്ലോ.. അങ്ങനെ നോക്കുകയാണെങ്കിൽ ഞാൻ കൂടെ ഉള്ളപ്പോൾ തന്നെ എത്ര പെൺപിള്ളേരെ നീ നോക്കിയിട്ടുണ്ട്."
ആരോഹി അവളുടെ ഭാഗം ന്യായീകരിച്ചു. അവൾ പറഞ്ഞതും ശരിയാണ്. പക്ഷെ..
"ശരിയാണ്, ഞാൻ വായി നോക്കാറുണ്ട്.. അത് തെറ്റുതന്നെയാണ്, ഞാൻ സമ്മതിക്കുന്നു.. പക്ഷെ ആരും കാമം നിറഞ്ഞ ഒരു കണ്ണോടെ നിന്നെ നോക്കുന്നത് എനിക്ക് ഇഷ്ട്ടമല്ല.. എനിക്കതു സഹിക്കാനാകില്ല."
അവൾ കുറച്ച് നേരം എന്റെ കണ്ണുകളിലേക്ക് ഒന്ന് നോക്കി.. പിന്നെ പതുക്കെ ചിരിച്ചു.
"ഞാൻ സ്ലീവ് ലെസ്സ് ഡ്രസ്സ് ഇടുന്നത് നിനക്ക് ഇഷ്ട്ടമല്ല.. ഞാൻ അത് ഇടരുത്, അത്രയല്ലേ ഉള്ളു.. നാളെ മുതൽ ഞാൻ അത് ഇടുന്നില്ല. പോരെ.."
എന്റെ മുഖത്ത് ഒരു ചിരി പടർന്നു. അവളുടെ വ്യക്തി സ്വാതന്ത്രിൽ ആണ് ഞാൻ കൈ കടത്തിയിരുന്നത്. അത്
💬 Comments
View all comments