Chapter Title : ആരോഹി [ ne-na ]
തോന്നിയ പെണ്ണിന്റെ കല്യാണത്തിന് കൂടുക എന്നത് എല്ലാർക്കും കിട്ടുന്ന അവസരവും അല്ല."
"അപ്പോൾ പിന്നെ പൊയ്ക്കളയാം അല്ലെ.."
"അതേന്നേ.."
"എങ്കിൽ പിന്നെ എനിക്കൊരു ബർഗർ വാങ്ങി താ.."
അത് പറയുമ്പോൾ എന്റെ മുഖത്ത് ചിരി പടർന്നിരുന്നു.
"ഇതിപ്പോൾ നിന്റെ കൂടെ കൂടിയതിൽ പിന്നെ മാസംതോറും എന്റെ സാലറി കൂടാതെ വീട്ടിനു എങ്ങോട്ടു പൈസ വാങ്ങേണ്ട അവസ്ഥ ആണല്ലോടാ."
"ഓക്കേ ഓക്കേ.. എങ്കിൽ ഇന്ന് എന്റെ ചിലവ്"
"ഓഹ്.. അത്ര വലിയ ത്യാഗം ഒന്നും മോൻ സഹിക്കണ്ട.. നിന്നെ വിളിച്ച് കൊണ്ട് വന്നത് ഞാൻ അല്ലെ.. അപ്പോൾ ഞാൻ വാങ്ങി തന്നുകൊള്ളാം."
അവൾ എന്നെയും കൊണ്ട് മാക് ഡോണാഡ്‌സിലേക്ക് നടന്നു.
അവളാണ് ബർഗർ ഓർഡർ ചെയ്യാനായി പോയത്. ഞാൻ ഒരു കസേരയിലേക്ക് ഇരുന്നു.
ബിൽ കൗണ്ടറിന്റെ അടുത്ത് തന്നെ ഒരു ടേബിളിൽ കുറച്ച് കോളേജ് പയ്യന്മാർ ഇരിപ്പുണ്ടായിരുന്നു. ബിൽ പേ ചെയ്യാനായി അവൾ കൈ ഉയർത്തിയപ്പോൾ അവന്മാരുടെ നോട്ടം അവളിലേക്ക് തിരിഞ്ഞു.
പറയുമ്പോൾ എറണാകുളം ആണ് സിറ്റി ആണ്. ഒട്ടുമിക്ക പെൺപിള്ളേരും അവർക്ക് ഇഷ്ട്ടമുള്ള വസ്ത്രമാണ് ധരിക്കുന്നതും. പക്ഷെ വസ്ത്ര സ്വാതന്ത്രത്തെക്കുറിച്ചും സ്ത്രീ സ്വാതന്ത്രയത്തെക്കുറിച്ചും നാലാൾ കൂടുന്നിടത്ത് വീമ്പു പറയുന്ന മലയാളികൾ തന്നെ അവസരം കിട്ടുമ്പോൾ അവളുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കും.
അവന്മാരുടെ നോട്ടം എന്നെ അസ്വസ്ഥനാക്കി. ബർഗർ ഓർഡർ ചെയ്തു കഴിഞ്ഞ ആരോഹി ഒരു ചിരിയോടെ ആണ് എന്റെ അരികിലേക്ക് വന്നത്. പക്ഷെ എന്റെ മുഖം കണ്ടപ്പോൾ അവൾക്ക് എന്തോ പ്രശ്നം ഉണ്ടെന്ന് തോന്നി.
എന്റെ എതിരെ കിടന്ന കസേരയിൽ ഇരുന്നുകൊണ്ട് അവൾ ചോദിച്ചു.
"എന്ത് പറ്റിയെടാ?"
💬 Comments
View all comments