0%

Chapter Title : ആരോഹി [ ne-na ]

Author : ne-na Read All Parts 7.8K

കോളേജിൽ പഠിച്ചതാണ്.. റിൻസിയും ആന്റണിയും."

"ക്രിസ്റ്യൻസ് ആണല്ലോ.. അപ്പോൾ ശനിയാഴ്ച സൂപ്പർ ഒരു ഫുഡിങ് ഉറപ്പായല്ലോ."

അത് പറയുമ്പോൾ അവളുടെ മുഖത്ത് ഒരു കുസൃതി നിറഞ്ഞിരുന്നു.

"ഞാനൊന്നും പോകുന്നില്ല."

"അതെന്താടാ?"

ഞാൻ അവളുടെ കൈയും പിടിച്ച് മുന്നോട്ട് നടന്നു.

"അവളെ കാണാൻ എങ്ങനെ ഉണ്ട്?"

നടക്കുന്നതിനിടയിൽ അവൾ എന്റെ മുഖത്തേക്ക് ഒന്ന് നോക്കി.

"കൊള്ളാം.. നല്ല പെണ്ണാണല്ലോ."

"കോളേജിൽ പഠിക്കുന്ന സമയത്ത് എനിക്ക് അവളോട് ഒരു ഇഷ്ട്ടം ഉണ്ടായിരുന്നു.. പക്ഷെ ഇതുവരെ ഞാൻ അത് അവളോട് പറഞ്ഞിട്ടില്ല."

ആരോഹി പെട്ടെന്ന് നടത്തം നിർത്തി എന്റെ മുഖത്തേക്ക് നോക്കി. പിന്നെ ഒരു പൊട്ടിച്ചിരി ആയിരുന്നു.

ഞാൻ ചുറ്റും നോക്കി. അടുത്തുകൂടി പോകുന്നവരെല്ലാം അവളെ തന്നെ നോക്കുവാണ്. ഈ പെണ്ണ് എന്നെ നാണം എടുത്തും.

ഞാൻ അവളുടെ കൈയിൽ പിടിച്ച് വലിച്ച് വേഗതയിൽ മുന്നോട്ട് നടന്നു. അപ്പോഴും അവളിൽ നിന്നും ചിരിയുടെ അലകൾ ഒതുങ്ങിയിട്ടില്ലായിരുന്നു.

"ഡീ, പട്ടി.. ഒന്ന് നിർത്തുന്നുണ്ടോ നീ."

അവൾ കൈകൾ കൊണ്ട് വാ പൊത്തി ചിരിയാടാക്കിയ ശേഷം എന്നോട് പറഞ്ഞു.

"ഈ കല്യാണത്തിന് നമ്മൾ ഉറപ്പായും പോകും."

"എന്റെ പട്ടി പോകും."

"നിന്റെ പട്ടി പോകുമോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല. പക്ഷെ നമ്മൾ രണ്ടു പേരും പോകും."

ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.

ഇപ്പോൾ തൊട്ടാൽ ചോര കിനിയും എന്ന രീതിയിൽ ഉള്ള ആ ചെഞ്ചുണ്ടുകൾ ചെറുതായി തുറന്ന് മുല്ലമൊട്ടുപോലെ വെളുത്ത പല്ലുകൾ കാണിച്ച് അവളുടെ മുഖത്തെ ചിരി ഇപ്പോഴും അവസാനിച്ചിരുന്നില്ല.

"പോകണോ?"

"പോകാടാ നമുക്ക്.. അസ്ഥിക്ക് പിടിച്ച പ്രേമം ഒന്നും അല്ലാതിരുന്നാലോ.. പിന്നെ ഇഷ്ട്ടം

💬 Comments

View all comments