0%

Chapter Title : ആരോഹി [ ne-na ]

Author : ne-na Read All Parts 7.7K

വന്ന് എന്നെ ഒന്ന് കെട്ടിപ്പിടിച്ച ശേഷം പറഞ്ഞു.

"ഒന്നും പറയണ്ട അളിയാ.. എന്റെയും ഇവളുടെയും പ്രേമം വീട്ടിൽ പൊക്കി. കുറച്ച് നാൾ വീട്ടു തടങ്കലിൽ ആയിരുന്നു ഇവൾ."

കോളേജിൽ അവസാന വർഷം പഠിക്കുമ്പോഴാണ് അവർ തമ്മിൽ ഇഷ്ട്ടത്തിലാകുന്നത്. പഠിക്കുന്ന സമയം എന്റെ അടുത്ത കൂട്ടുകാരി ആയിരുന്നു റിൻസി.

എന്റെ മനസ്സിൽ ആകാംഷ നിറഞ്ഞു.

"എന്നിട്ടെന്തായി?

"എന്താകാൻ.. ഞങ്ങൾ കട്ടക്ക് നിന്നു.. അവസാനം വീട്ടുകാർ തോൽവി സമ്മതിച്ചു. ഈ വരുന്ന ശനിയാഴ്ച എന്റെയും ഇവളുടെയും കല്യാണമാണ്."

"കൺഗ്രാറ്റ്സ് ഡിയർസ്."

റിൻസി അവളുടെ ബാഗ് തുറക്കാനായി എന്റെ കൈയിൽ നിന്നും പിടി വിട്ടതും ആരോഹി എന്റെ കൈയിൽ ചുറ്റി പിടിച്ചതും ഒരുമിച്ചായിരുന്നു.

ഇതുകണ്ട ആന്റണിയും റിൻസിയും അവളെ തന്നെ നോക്കി.

"ഇത് എന്റെ ഫ്രണ്ട് ആരോഹി.. കൂടെ വർക്ക് ചെയ്യുന്നതാണ്."

റിൻസി എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി.

"സത്യായിട്ടും.."

അത് കേട്ടതും അവർ രണ്ടുപേരും ചിരിച്ചു.

റിൻസി ബാഗ് തുറന്നു ലെറ്റർ എന്റെ നേരെ നീട്ടി.

"കല്യാണത്തിന് നീ ഉറപ്പായും വരണം."

അവളുടെ കൈയിൽ നിന്നും ലെറ്റർ വാങ്ങുന്നതിനിടയിൽ ഞാൻ പറഞ്ഞു.

"ഒരു രക്ഷയും ഇല്ലാടി.. ശനിയാഴ്ച മാസാവസാനം ആയോണ്ട് ലീവ് കിട്ടില്ല."

ആന്റണി പെട്ടെന്ന് പറഞ്ഞു.

"നീ അന്ന് വൈകിട്ട് റിസപ്ഷന് എന്റെ വീട്ടിൽ എത്തിയാൽ മതി. നമ്മുടെ ബാച്ച് എല്ലാം അവിടെ കാണും."

"അത് ഞാൻ എത്തിക്കൊള്ളാം അളിയാ."

റിൻസി ആരോഹിയോട് പറഞ്ഞു.

"ആരോഹിയും വരണം ഇവന്റെ കൂടെ."

"ഉറപ്പായും വരം."

അവർ യാത്ര പറഞ്ഞ് പോയപ്പോൾ ആരോഹി എന്നോട് പറഞ്ഞു.

"ആരാടാ അവർ?"

"എന്റെ കൂടെ

💬 Comments

View all comments