Chapter Title : ആരോഹി [ ne-na ]
അവൾ തന്നെ എനിക്ക് വിളിച്ച് കാണിച്ച് തരാറുണ്ട്.
"21 വയസേ ഉള്ളെന്ന് തോന്നുന്നു കണ്ടിട്ട്.. പക്ഷെ 24 വയസ്സിന്റെ വളർച്ച ആണ്."
"നീ അവളുടെ വളർച്ചയും നോക്കി നടക്കുമ്പോൾ അവൾക്ക് വല്ല അങ്ങളെയും ഉണ്ടെങ്കിൽ അവൻ വന്ന് നിന്റെ കവിളിന്റെ അളവെടുക്കും."
എനിക്ക് അവൾക്ക് മുന്നിൽ തോറ്റു കൊടുക്കാൻ തോന്നിയില്ല.
"ഞങ്ങൾ ആൺപിള്ളേർ നോക്കാൻ തന്നെയാ ഇവളുമാർ അണിഞ്ഞൊരുങ്ങി ഇറങ്ങുന്ന തന്നെ. നീ തന്നെ ഒരു സ്ലീവ് ലെസ്സും ഇട്ട് ഇറങ്ങിയിട്ടുണ്ടല്ലോ."
അവളുടെ മുഖം ഒന്ന് ചുവന്നു.
"ഞാൻ സ്ലീവ് ലെസ്സ് ഇട്ടതിനു ഇപ്പോൾ എന്താ കുഴപ്പം?"
"ഒന്നുമില്ല.. നീ ഇങ്ങോട്ടു വാ."
ഞാൻ അവളുടെ കൈയും പിടിച്ച് മുന്നോട്ട് നടന്നു. പെട്ടെന്നാണ് പിന്നിൽ നിന്നും ഒരു വിളി.
"ഡാ.. ആയുഷേ.."
ഏതാ എന്നെ വിളിച്ച പെണ്ണിന്റെ സ്വരം എന്നറിയാൻ എന്നെക്കാളും മുൻപേ ആരോഹി തിരിഞ്ഞു നോക്കി.
ഞാൻ നോക്കുമ്പോൾ എന്റെ കൂടെ കോളേജിൽ പഠിച്ച റിൻസി.. കൂടെ ആന്റണിയും ഉണ്ട്. അവനും ഞങ്ങളുടെ കൂടെ തന്നെ പഠിച്ചതാണ്.
റിൻസി അടുത്ത് വന്നയുടനെ എന്റെ കൈയിൽ ചുറ്റി പിടിച്ചു.
"എത്ര നാളയെടാ നിന്നെ കണ്ടിട്ട്.. കോളേജ് കഴിഞ്ഞിട്ടിപ്പോൾ ആണ് കാണുന്നത്."
ഞാൻ ഒന്ന് ചിരിക്കുന്നതിനിടയിൽ ആരോഹിയുടെ മുഖത്തേക്ക് നോക്കി. അവളുടെ കണ്ണുകൾ എന്റെ കൈയിൽ ചുറ്റിപ്പിടിച്ചിരിക്കുന്ന റിൻസിയുടെ കരങ്ങളിൽ ആണ്. അവളുടെ മുഖത്ത് തെളിഞ്ഞിരിക്കുന്ന അനിഷ്ടം എനിക്ക് നല്ലപോലെ മനസിലായി.
ഞാൻ മനസ്സിലോർത്തു..കുശുമ്പി പാറു.
ഞാൻ റിൻസിയോടായി പറഞ്ഞു.
"നിന്നെ ഒരു വിവരവും ഇടക്ക് വച്ച് ഇല്ലായിരുന്നല്ലോ. വാട്ട്സ്ആപ്പിൾ നിന്നും എല്ലാം അങ്ങ് അപ്രതീഷമായി."
ആന്റണി മുന്നോട്ട്
💬 Comments
View all comments