Chapter Title : ആരോഹി [ ne-na ]
ടെറസിൽ അവന്മാരോടൊപ്പം ഏറുന്ന ബിയർ കുടിക്കുമ്പോഴും ഞാൻ ആരോഹിയെ ഇടക്കിടക്ക് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവൾ എന്റെ കൂട്ടുകാരികളോടൊക്കെ സംസാരിച്ച് ഇരിക്കുകയാണ്. ഇടക്കിടക്ക് പോയി ഓരോ ഗ്ലാസ് വൈനും വാങ്ങി കുടിക്കുന്നുണ്ട്.
ഇടക്കെപ്പോഴോ അവൾ മുകളിലേക്ക് നോക്കിയപ്പോൾ അവളെത്തന്നെ നോക്കി ഇരിക്കുന്ന എന്നെ കണ്ടു. അവൾ മൊബൈലിലേക്ക് നോക്കാൻ എന്നോട് ആംഗ്യം കാണിച്ചു. ഞാൻ പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തു നോക്കിയതും അവളുടെ മെസ്സേജ് വന്നതും ഒരുമിച്ചായിരുന്നു.
'ഡാ.. എനിക്ക് ഒരു ബിയർ എടുത്തു വയ്ക്കണേ..'
മെസ്സേജ് വായിച്ച ഞാൻ ഒരു ഞെട്ടലോടെ അവളെ നോക്കിയപ്പോൾ ആരോഹി പ്ളീസ് എന്ന അർഥത്തിൽ കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു.
ഒരു പുഞ്ചിരി ആയിരുന്നു എന്റെ മറുപടി.
എല്ലാ പടിപാടികളും കഴിഞ്ഞ് കൂട്ടുകാരോട് യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ രാത്രി 9 മണി കഴിഞ്ഞിരുന്നു.
കല്യാണ വീട്ടിൽ നിന്നും ബൈക്ക് റോഡിലേക്ക് ഇറങ്ങിയപ്പോൾ അവൾ എന്നോട് ചോദിച്ചു.
"എവിടെ ഞാൻ പറഞ്ഞ സാധനം."
ഞാൻ ഒന്നും അറിയാത്ത പോലെ ചോദിച്ചു.
"എന്ത് സാധനം."
"ചെക്കാ.. എനിക്ക് ബിയർ കിട്ടാതെ നീ ഇന്ന് വീട്ടിൽ കയറില്ല കേട്ടോ."
ഞാൻ ഒരു ചിരിയോടെ ഇടുപ്പിൽ വെച്ചിരുന്ന ബിയർ എടുത്ത് പിന്നിൽ അവളുടെ കൈയിലേക്ക് കൊടുത്തു.
"ഡാ, ആളില്ലാത്ത ഏതെങ്കിലും ഭാഗത്ത് നീ ബൈക്ക് നിർത്തണം."
"അതെന്തിനാ?"
"ബിയറും കൊണ്ട് റൂമിലേക്ക് ചെന്നാൽ ശ്രീജ ചേച്ചി എന്നെ കൊല്ലും."
അപ്പോഴാണ് ഞാൻ ശ്രീജ ചേച്ചിയുടെ കാര്യം ഓർക്കുന്നത്.
ഞാൻ ആളൊഴിഞ്ഞ ഗ്രൗണ്ടിലേക്ക് അവളെയും കൊണ്ട് പോയി. നല്ല ഇരുട്ടായിരുന്നു അവിടെ.. ചന്ദ്രന്റെ ചെറു നിലാ വെളിച്ചം മാത്രം ഉണ്ട്.
💬 Comments
View all comments