0%

Chapter Title : ആരോഹി [ ne-na ]

Author : ne-na Read All Parts 7.8K

ബൈക്കിൽ നിന്നും ഇറങ്ങിയ അവൾ ബിയർ കുപ്പി എന്റെയിൽ തന്നുകൊണ്ടു പറഞ്ഞു.

"ഇതൊന്നു തുറന്ന് താട."

ഞാൻ മോതിരത്തിനു ഇടയിൽ കയറ്റി അവൾക്ക് ബിയർ തുറന്നു കൊടുത്തു. ഞാൻ അപ്പോഴും ബൈക്കിൽ തന്നെ ഇരിക്കുകയായിരുന്നു.

അവൾ ഒരു കവിൾ ബിയർ കുടിച്ച ശേഷം കണ്ണുകൾ പകുതി അടച്ച് കയ്പ്പ് ആണെന്നുള്ള രീതിയിൽ എന്നെ നോക്കി.

"നീ ഇതിനു മുൻപ് ബിയർ കുടിച്ചിട്ടുണ്ടോ?"

"മ്മ്.. ഒരു പ്രാവിശ്യം."

"അതെങ്ങനെ?"

അവൾ ഒരു കവിൾ കൂടി കുടിച്ചിറക്കി.

"എനിക്ക് ബിയർ കുടിക്കണമെന്ന് പറഞ്ഞപ്പോൾ പപ്പാ വാങ്ങി തന്നു."

"നല്ല പപ്പാ.."

ആരോഹി അവളുടെ വെളുത്ത പല്ലുകൾ കാട്ടി ഒന്ന് ചിരിച്ചു.

"പപ്പയും ഞങ്ങൾക്ക് നല്ല ഫ്രീഡം നൽകിയിട്ടുണ്ട്. പപ്പയുടെ ഇഷ്ടത്തിന് ഒന്നും ഞങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചിട്ടില്ല."

"എനിക്കൊരിക്കലും തന്റെ വീട്ടിൽ വരാണോല്ലോടോ.. തന്റെ വീട്ടുകാരെയൊക്കെ ഒന്ന് കാണാല്ലോ."

അപ്പോഴേക്കും ആരോഹി ബിയർ പകുതി തീർത്തിരുന്നു.

"അതിനെന്താ.. ഈ പ്രാവിശ്യം ഞാൻ നാട്ടിൽ പോകുമ്പോൾ നീയും കൂടി വാ. വീട്ടിലും അവരെല്ലാം പറയുന്നുണ്ട് നിന്നെ ഒന്ന് കാണണമെന്ന്."

ഞാൻ അതിശയത്തോടെ അവളെ നോക്കി.

"അവർക്കൊക്കെ എന്നെ അറിയാമോ?"

"പിന്നെ അറിയാതെ.. എനിക്കിങ്ങനെ ഒരു ഫ്രണ്ടിനെ കിട്ടിയ കാര്യം ഞാൻ അവരോടു പറയാതിരിക്കുമോ?.. പിന്നെ നമ്മൾ കറങ്ങാൻ പോകുന്ന ഫുൾ സ്റ്റാറ്റസും അവർ കാണുന്നുണ്ട്."

പെൺകുട്ടികൾക്ക് കുറച്ച് സ്വാതന്ത്രം കൊടുക്കുന്ന കുറച്ച് ഉയർന്ന ചിന്താഗതി ഉള്ളവരാണ് അവളുടെ പപ്പയും മമ്മിയും എന്ന് ഞാൻ മനസ്സിലോർത്തു.

"അവിടെ വൈൻ തകർത്ത് കുടിക്കുന്നത് കണ്ടല്ലോ."

ആരോഹിയുടെ കണ്ണുകൾ ഒന്ന് വിടർന്നു.

"എന്ന ടേസ്റ്റ് ആയിരുന്നടാ അതിന്,

💬 Comments

View all comments