Chapter Title : ആരോഹി [ ne-na ]
എനിക്ക് ഒരുപാട് ഇഷ്ട്ടമായി."
"അവന്റെ ചാച്ചൻ ഉണ്ടാക്കിയ നല്ല വീര്യം കൂടിയ വൈൻ ആയിരുന്നു മോളെ, അതിന്റെ കൂടിയ ഈ ബിയറും കൂടി."
"എപ്പോഴൊക്കെ അല്ലേടാ ഇതൊക്കെ പറ്റുള്ളൂ, പിന്നെ നീ എന്റെ കൂടെ ഉണ്ടല്ലോ."
അവൾ കുടിച്ച് തീർന്ന കുപ്പി താഴേക്ക് വെച്ചു.
"വാ.. കയറ്, ഇപ്പോൾ തന്നെ ലേറ്റ് ആയി.. നിന്നെ ഞാൻ ഫ്ലാറ്റിൽ എത്തിക്കാം."
അവൾ എന്റെ നേരെ കൈ വിടർത്തി കാണിച്ച് കൊണ്ട് പറഞ്ഞു.
"നിൽക്ക്, രണ്ടു കാര്യങ്ങൾക്ക് ഇപ്പോൾ തീരുമാനം ഉണ്ടാക്കണം."
"എന്താ?"
"ഒന്ന്.. എനിക്കിപ്പോൾ മൂത്രം ഒഴിക്കണം."
"അഹ്, ബെസ്ററ്.. പെട്ടെന്ന് ബൈക്കിൽ കയറ്.. ഞാൻ ഫ്ലാറ്റിൽ കൊണ്ടാകാം."
"അവൾ ദയനീയമായി എന്നെ നോക്കി കൊണ്ട് പറഞ്ഞു.
"ഇത് ഫ്ളാറ്റവരെ എത്തില്ലെടാ."
അവളുടെ മുഖഭാവം കണ്ട് എനിക്ക് ചിരിയാണ് വന്നത്.
"ഒരു കാര്യം ചെയ്യ്.. നീ ആ മതിലിന്റെ അവിടെ പൊയ്ക്കോ."
ഞാൻ അടുത്തുണ്ടായിരുന്ന മതിൽ അവൾക്ക് ചൂണ്ടി കാണിച്ചു.
അവൾ അയ്യേ എന്നുള്ള അർഥത്തിൽ മുഖം ചുളിച്ചു.
"വേറെ ഒരു വഴിയും ഇല്ല മോളെ.."
അവൾ ചുറ്റും ഒന്ന് നോക്കി.
"എങ്കിൽ നീ ഒന്ന് തിരിഞ്ഞ് ഇരുന്നേ."
അവൾ മതിലിന്റെ അടുത്തേക്ക് നടന്നപ്പോൾ ഞാൻ മതിലിനു എതിരെ തിരിഞ്ഞിരുന്നു.
"ഡാ പട്ടി, തിരിഞ്ഞ് നോക്കല്ലേ നീ."
ഞാൻ അവൾ കേൾക്കെ ഒന്ന് ചിരിക്ക മാത്രം ചെയ്തു.
കുറച്ച് സമയം കഴിഞ്ഞപ്പോൾ അവൾ വന്ന് എന്റെ തോളിൽ തോണ്ടി. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ പല്ലു മുഴുവൻ വെളിയിൽ കാട്ടി ചിരിക്കുകയാണ് അവൾ.
"എന്റെ ജീവിതത്തിലെ ആദ്യ സംഭവം ആണ്
💬 Comments
View all comments