Chapter Title : ആരോഹി [ ne-na ]
ഈ ഓപ്പൺ പ്ലെയ്സിലെ മൂത്രം ഒഴുപ്പ്."
ഞാൻ ഒരു ചിരിയോടെ ചോദിച്ചു.
"ഇനി എന്താ രണ്ടാമത്തെ കാര്യം?"
"അഹ്.. രണ്ടാമത്തെ കാര്യം... നീ എന്റെ ഫോൺ ഇങ്ങെടുത്തേ."
ഞാൻ എന്റെ പോക്കെറ്റിൽ കിടന്ന ആരോഹിയുടെ ഫോൺ എടുത്തു അവളുടെ നേരെ നീട്ടി.
ഫോണിൽ ഏതോ നമ്പർ ഡയല് ചെയ്ത് ചെവിയിൽ വച്ച് നടക്കുമ്പോൾ അവളുടെ കാലുകൾ ഇടറുന്നത് എനിക്ക് നന്നായി അറിയാമായിരുന്നു.
"ശ്രീജ ചേച്ചി ഞാൻ ഇന്ന് വരില്ല....... അച്ചൂന്റെ വീട്ടിൽ ആണ്, അവന്റെ ഇവിടെ നില്ക്കാൻ പറഞ്ഞ് നിർബന്ധിക്കുന്നു..... അഹ്.... ഓക്കേ."
അവൾ ഫോൺ കട്ട് ചെയ്തപ്പോൾ ഞാൻ ഒരു ഞെട്ടലോടെ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു.
"ഡാ എനിക്ക് നല്ല പിടുത്തം ഉണ്ട്, കാൽ ഒന്നും താഴെ ഉറയ്ക്കുന്നപോലും ഇല്ല.. ഈ കോലത്തിൽ അവിടേക്ക് കയറി ചെന്നാൽ ശരിയാകില്ല."
"ഡീ, വീട്ടിൽ അമ്മയൊന്നും ഇല്ല."
"കുഴപ്പമില്ല.. നീ ഉണ്ടല്ലോ.."
അവളുടെ കാലുകൾ ഒട്ടും താഴെ ഉറക്കുന്നുണ്ടായിരുന്നില്ല. വൈനും ബിയറും കൂടി അവളുടെ തലക്ക് നല്ലപോലെ പിടിച്ചു എന്ന് എനിക്ക് മനസിലായി.
"നീ ബൈക്കിലേക്ക് കയറി."
അവൾ ചെറിയൊരു ആട്ടതോടെ വന്ന് എന്റെ ബൈക്കിന്റെ പിറകിൽ കയറി. ഒരു സൈഡിൽ കാലിട്ടാണ് അവൾ ഇരുന്നത്.
"രണ്ടു സൈഡും കാലിട്ട് ഇരിക്കടി."
"സ്കർട് ആണെടാ."
"കുഴപ്പമില്ല.. നീ ഒരു സൈഡ് കാലിട്ടിരുന്നാൽ വഴിയിൽ എവിടെയെങ്കിലും കിടക്കും."
അവൾ താഴേക്കിറങ്ങിയ ശേഷം എന്റെ തോളിൽ മുറുകെ പിടിച്ച് രണ്ടു സൈഡും കാലുകളിട്ട് ബൈക്കിലേക്ക് കയറി ഇരുന്നു.
ബൈക്ക് മുന്നോട്ട് എടുക്കുന്നതിനിടയിൽ ഞാൻ അവളോട് പറഞ്ഞു.
"മുറുകെ പിടിച്ചിരുന്നോളണം."
അവൾ
💬 Comments
View all comments