Chapter Title : ആരോഹി [ ne-na ]
പതിവുപോലെ തന്നെ എന്നെ ഇറുകെ കെട്ടിപ്പിടിച്ച് മുഖം എന്റെ തോളിലമർത്തി. വളരെ പതുക്കെ ആണ് ഞാൻ ബൈക്ക് ഓടിച്ചത്. എന്റെ പിറകിൽ ഇരുന്ന് അവൾ എന്തൊക്കെയോ പിറുപിറുക്കുണ്ടായിരുന്നു.
ഞങ്ങൾ എന്റെ വീട്ടിൽ എത്തിയപ്പോഴേക്കും പത്തര കഴിഞ്ഞിരുന്നു. വീട്ടിൽ അമ്മ ഇല്ലാത്തത് ഭാഗ്യം.
ഞാൻ ബൈക്ക് നിർത്തിക്കൊണ്ട് അവളോട് ചോദിച്ചു.
"ഉറങ്ങിയോടി നീ?"
അവളിൽ നിന്നും വളരെ നേർത്ത ഒരു ശബ്ദം എനിക്ക് കേൾക്കാനായി.
"നോ.."
"എന്നാൽ ഇറങ്ങിക്കെ, നമ്മൾ വീട്ടിലെത്തി."
അവൾ എന്റെ തോളിൽ നിന്നും തല ഉയർത്തി ചുറ്റും ഒന്ന് നോക്കി. എന്നിട്ട് എന്റെ തോളിലെ ഷർട്ട് മുറുകെ പിടിച്ച് എങ്ങനെയോ ബൈക്കിൽ നിന്നും താഴേക്ക് ഇറങ്ങി, ഞാനും അവളുടെ കൈയിൽ മുറുകെ പിടിക്കുന്നുണ്ടായിരുന്നു.
ബൈക്കിൽ നിന്നും ഇറങ്ങിയ അവൾ ഇടറിയ കാലോടെ ഒരു ചുവടു മുന്നോട്ട് വെച്ചു. അവിടെ കുറച്ച് വെള്ളം കെട്ടി കിടപ്പുണ്ടായിരുന്നു.. ഞാൻ ആണെങ്കിൽ അത് ശ്രദ്ധിച്ചതും ഇല്ല. കാലു മുന്നോട്ട് വച്ച അവൾ കാലുതെന്നി താഴേക്ക് വീണപ്പോൾ മാത്രമാണ് ഞാൻ അതിനെ കുറിച്ച് ബോധവാനാകുന്നത്.
പെട്ടെന്ന് തന്നെ ഞാൻ ബൈക്കിൽ നിന്നും ചാടി താഴെ ഇറങ്ങി. അവൾ അപ്പോൾ തറയിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഞാൻ പെട്ടെന്ന് തന്നെ അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു. മുട്ടിനു താഴേക്ക് ചെളി പറ്റിപ്പിടിച്ചിരിക്കുന്നു. ഭാഗ്യത്തിന് ഡ്രെസ്സിൽ ഒന്നും പറ്റിയിട്ടില്ല. അവളുടെ നെഞ്ചിനു താഴെയായി കൈ കൊണ്ട് ഞാൻ അവളെ തൂക്കി പിടിച്ചിരിക്കുകയാണ്. അവളാണെങ്കിൽ വാടിയ ചേമ്പിൻതണ്ടു പോലെ എന്റെ കൈയിൽ കുഴഞ്ഞ് കിടക്കുന്നു.
അടുത്ത നിമിഷം ഞാൻ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. എന്റെ കൈയിൽ
💬 Comments
View all comments