0%

Chapter Title : ആരോഹി [ ne-na ]

Author : ne-na Read All Parts 8K

തൂങ്ങി കിടന്നു കൊണ്ട് അവൾ തറയിലേക്ക് ശർദ്ധിച്ചു. ഞാൻ മറു കൈ കൊണ്ട് അവളുടെ നടുവിൽ തടവി കൊടുത്തു. എന്റെ തലക്കും ബിയർ അപ്പോഴേക്കും പിടിച്ച് തുടങ്ങിയിരുന്നു.

ശർദ്ധിച്ചു കഴിഞ്ഞപ്പോൾ ഞാൻ അവളെ താങ്ങി എടുത്തു പൈപ്പിന്റെ അടുത്തുള്ള തിട്ടയിൽ കൊണ്ടിരുത്തി.

എന്നിട്ട് ആദ്യം ഞാൻ എന്റെ മുഖവും ഒന്ന് കഴുകി തലയിലും കുറച്ച് വെള്ളം നനച്ചു. എനിക്കപ്പോൾ ചെറിയൊരു ആശ്വാസം തോന്നി.

ആരോഹി പാതി അടഞ്ഞ കണ്ണുകളോടെ തിട്ടയിൽ തന്നെ ഇരിക്കുകയാണ് അപ്പോഴും.

ഞാൻ കപ്പിൽ വെള്ളം നിറച്ച് ആരോഹിയുടെ അടുത്ത് ചെന്ന് അവളുടെ മുഖം ആദ്യം കഴുകി എടുത്തു. കപ്പ് ചുണ്ടോടു അടുപ്പിച്ചപ്പോൾ അവൾ തന്നെ വെള്ളം വായി കൊണ്ട് വായ് കഴുകി. ഞാൻ ഒന്ന് കൂടി അവളുടെ മുഖം കഴുകി കൊടുത്തു.

അടുത്തതായി ബക്കറ്റിൽ വെള്ളം നിറച്ച് അവളുടെ മുന്നിൽ വന്നിരുന്നു. എന്നിട്ട് സ്കർട് കുറച്ച് മുകളിലേക്ക് നീക്കി വച്ച ശേഷം ചെളി പറ്റിയിരുന്ന  അവളുടെ രണ്ടു കാലുകളും ഞാൻ കഴുകി എടുത്തു. മുട്ടിൽ വെള്ളം വീഴുമ്പോൾ അവളിൽ നിന്നും ചില ശബ്‌ദങ്ങൾ കേൾക്കുന്നുണ്ടായിരുന്നു. ഞാൻ ഫോണിലെ ഫ്ലാഷ് കത്തിച്ച് കാൽ മുട്ടിൽ വെട്ടം അടിച്ച് നോക്കി. ചെറുതായി അവിടെ തൊലി പോയിട്ടുണ്ട്. കാൽ മൊത്തം ഫ്ലാഷ് അടിച്ച് തൊലി ഇരുന്നിടം മൊത്തം ഞാൻ കഴുകി കളഞ്ഞു. ഒറ്റ രോമം പോലും അവളുടെ കാലുകളിൽ ഉണ്ടായിരുന്നില്ല. കാലിൽ തൊടുമ്പോൾ തന്നെ ഒരു മിനുസം ഉണ്ടായിരുന്നു.

എല്ലാം വൃത്തിയാക്കി കഴിഞ്ഞ് അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ എന്നെ തന്നെ നോക്കി ഇരുന്ന് ഇളിക്കുകയാണ്‌ അവൾ. കുറച്ച്

💬 Comments

View all comments