0%

Chapter Title : ആരോഹി [ ne-na ]

Author : ne-na Read All Parts 8K

സ്വബോധം വന്നിട്ടുണ്ടെന്ന് തോന്നുന്നു.

"നല്ല പണി തന്നെയാണ് നീ എനിക്ക് തന്നത് കേട്ടോ."

അവൾ എന്നെ നോക്കി വെളുക്കെ ഒന്ന് ചിരിച്ച ശേഷം നോട്ടം ആകാശത്തേക്ക് തിരിച്ചു.

"എന്ത് മാത്രം നക്ഷത്രം ആണല്ലേ ഇന്ന് ഉള്ളത്."

"നീ ഇവിടെ നക്ഷത്രവും എന്നി ഇരിക്കാൻ പോകുവാണോ?"

അവളൊന്ന് മൂളി.

"നീ വന്നേ നമുക്ക് കാലിൽ ബാൻഡേജ് ഒട്ടിക്കാം."

ഞാൻ അവളുടെ കൈയും പിടിച്ച് വീടിനടുത്തേക്ക് നടന്നു. അവളുടെ നോട്ടം അപ്പോഴും ആകാശത്ത് തന്നെ ആയിരുന്നു. മുറ്റത്ത് എത്തിയതും അവൾ മുന്നോട്ട് നടക്കാതെ ഒറ്റ നിർത്ത.

"എനിക്ക് നക്ഷത്രങ്ങളെ കാണണം."

"ആരോഹി നീ അകത്തേക്ക് നടന്നേ."

ഞാൻ അവളുടെ കൈയിൽ പിടിച്ച് വലിച്ചു.

അവൾ ഉച്ചത്തിൽ ഒരു കൂവൽ ആയിരുന്നു.

"എനിക്ക് നക്ഷത്രങ്ങളെ കാണണമെന്നല്ലേ പറഞ്ഞത്."

ഞാൻ അവളുടെ വാ പൊത്തിപിടിച്ചു. ഈശ്വര അയൽക്കാർ വല്ലോം കേട്ടോ എന്തോ. കുരിശായല്ലോ ഇത്.

ഞാൻ അവളുടെ വായിൽ നിന്നും കൈ എടുത്തു. അവളുടെ നോട്ടം വീണ്ടും ആകാശത്തേക്ക് തിരിഞ്ഞു.

"വേട്ടക്കാരൻ എവിടെ?"

എന്റെ വായിൽ നല്ല തെറി വരുന്നുണ്ടായിരുന്നു. ഞാൻ അതങ്ങു വിഴുങ്ങി പക്ഷെ.

ഞാൻ കുറച്ച് നേരം അവളെ തന്നെ നോക്കി നിന്നു. അവൾ ആകാശത്തെക്ക് കൈ ചൂണ്ടി എന്തൊക്കെയോ വരയ്ക്കുന്നുണ്ട്. പാതി ബോധത്തോടു കൂടിയുള്ള അവളുടെ ചേഷ്ടകൾ പതുക്കെ എനിക്ക് രസിച്ചു തുടങ്ങി. ശരിക്കും പറഞ്ഞാൽ ആ നിലവിൽ അഴിച്ചിട്ട മുടിയും, മുട്ടുവരെമാത്രം നീളമുള്ള സ്കർട്ടും ഒക്കെ ഇട്ട് നിൽക്കുന്ന അവളെ കാണാൻ നല്ല സെക്സി ലുക്ക് തന്നെ ആയിരുന്നു.

ഞാൻ വീടിനകത്തേക്ക് പോയി ബാൻഡേജുമായി തിരികെ വന്നു.

💬 Comments

View all comments