Chapter Title : ആരോഹി [ ne-na ]
ഇപ്പോൾ കാലിനു വലിയ ഒരു ഇടർച്ച ഇല്ല.. ആരോഹി സ്വബോധത്തിലേക്ക് തിരികെ വരുന്നത് പോലെ എനിക്ക് തോന്നി.
ടെറസിൽ എത്തിയ അവൾ മെത്ത കണ്ടതും അതിലേക്ക് മലർന്ന് വീണു. ഞാനും അവൾക്ക് അരികിലായി കിടന്നു. നിലാവെളിച്ചത്തിൽ അവിടെ കാഴ്ചകൾ എല്ലാം വ്യക്തമായിരുന്നു. പോരാഞ്ഞിട്ട് ഞാൻ ഒന്ന് രണ്ടു മെഴുകു തിരികളും കത്തിച്ച് വച്ചിട്ടുണ്ട്.
ആകാശത്തേക്ക് നോക്കി മലർന്ന് കിടന്നുകൊണ്ട് അവൾ എന്നോട് ചോദിച്ചു.
"ഇന്ന് നിനക്ക് ഞാൻ സൂപ്പർ പണി തന്നാണല്ലേടാ തന്നത്?"
"സൂപ്പർ പണി ആണോന്നോ.. നിന്നെയും ചുമന്ന് നടന്ന് എന്റെ ഊപ്പാട് വന്നു."
"നിന്റെ ഡ്രെസ്സിൽ വല്ലോം ഞാൻ ശർഥിച്ചോടാ?"
"ഏയ് ഇല്ല.. എല്ലാം അതെ പോലെ മുറ്റത്ത് കിടപ്പുണ്ട്."
അവൾ തലയിലേക്ക് കൈ വച്ചു.
"'അമ്മ വരുന്നതിനു മുൻപ് രാവിലെ തന്നെ എല്ലാം കഴുകി കളയണം."
അവൾ എനിക്ക് നേരെ ചരിഞ്ഞു കിടന്നു. മെഴുകുതിരിയുടെയും നിലാവിനെയും വെളിച്ചത്തിൽ അവളുടെ മുഖം നല്ലപോലെ തിളങ്ങുന്നുണ്ടായിരുന്നു.
"എന്റെ കപ്പാസിറ്റിയെ കുറിച്ച് എനിക്ക് തന്നെ നല്ല ബോധം ഉണ്ട്.. അതുകൊണ്ടു ഇവിടെ അമ്മ ഇല്ല എന്നുള്ള ഒറ്റ ധൈര്യത്തിലാണ് ഞാൻ ആ വൈനും ബിയറും എല്ലാം കുടിച്ചത്."
"അപ്പോൾ ഇങ്ങോട്ട് വരൻ നീ ആദ്യമേ തന്നെ ഉറപ്പിച്ചിരുന്നു അല്ലെ?"
അവളുടെ മുഖത്ത് ചിരി പടർന്നു.
"ഇപ്പോഴൊക്കെ അല്ലേടാ ഇങ്ങനെ ഒരു അവസരം കിട്ടുള്ളു.. പിന്നെ നീ ആണ് കൂടെ ഉള്ളതെന്നുള്ള ഒരു ധൈര്യവും."
അവൾ വീണ്ടും മലന്ന് കിടന്ന് ആകാശത്തേക്ക് നോക്കി കൈ ഉയർത്തി.
"എന്നാലും അമ്പും വില്ലും എവിടെ പോയി?"
അവൾ കൈ ഉയർത്തിയപ്പോൾ ടോപ്പിന്റെ
💬 Comments
View all comments