Chapter Title : ആരോഹി [ ne-na ]
അവളുടെ വിരലുകളിലെ നഖം ഷർട്ടിനു മുകളിൽ കൂടി എന്റെ തോളിൽ ആഴ്ന്നിറങ്ങി. ഭാഗ്യത്തിന് അവൾ ശബ്ദം ഒന്നും ഉയർത്തിയില്ല. അഥവാ ശബ്ദം ഉണ്ടാക്കിയാൽ വാ പൊത്തിപ്പിടിക്കാൻ തയ്യാറായി നിൽക്കുകയായിരുന്നു ഞാൻ.
ഞാൻ അവളുടെ മുറുവുകളിലേക്ക് ഊതി കൊടുത്തു. അതവൾക്ക് അല്പം ആശ്വാസം പകർന്നു എന്ന് വേണം കരുതാൻ. തോളിൽ ആഴ്ന്നിറങ്ങിയിരുന്ന അവളുടെ നഖം അവൾ പിൻവലിച്ചു. എന്റെ കൈയിലുണ്ടായിരുന്ന ബാൻഡേജ് അവളുടെ മുറിവിലേക്ക് ഒട്ടിച്ചു.
"സമയം 11 ആകാൻ പോകുന്നു,നമുക്ക് ഉറങ്ങണ്ടേ?"
"നമുക്ക് ആകാശം നോക്കി കിടക്കാടാ."
ദാ പിന്നെയും വട്ട് സംസാരം. പക്ഷെ ഒന്നാലോചിച്ചപോൾ പിറ്റിന്റെ പുറത്താണെങ്കിലും അവൾ പറഞ്ഞത് നല്ലൊരു ആശയം ആയി എനിക്ക് തോന്നി.
ഞാൻ അവളെ ബൈക്കിൽ നിന്നും താഴെ ഇറക്കി നിറുത്തി.
"നിന്നെ ഇവിടെ ഇരുത്തിയിട്ട് പോയാൽ ചിലപ്പോൾ നീ മലന്ന് താഴെ കിടക്കും."
അവളെ മുറ്റത്ത് നിറുത്തിയിട്ട് ഞാൻ എന്റെയും അമ്മയുടെയും റൂമിൽ കിടന്ന മെത്തയും, തലയിണയും, ബെഡ്ഷീറ്റും എല്ലാം ടെറസിൽ എത്തിച്ചു.
എന്നിട്ട് തിരികെ ആരോഹിയുടെ അരികിൽ എത്തി.
അവൾ ആകാശത്തേക്ക് കൈ ചൂണ്ടി പറഞ്ഞു.
"ഡാ.. വേട്ടക്കാരന്റെ അമ്പും വില്ലും കാണുന്നില്ല."
എന്റെ മുഖത്ത് ചിരി പടർന്നിരുന്നു അത് കേട്ട്. വട്ട് പെണ്ണ്.. ഇവളുടെ ഭ്രാന്ത് ഇതുവരെ തീർന്നില്ലേ. ഞാൻ അവളുടെ കൈയിൽ പിടിച്ച് വലിച്ചു.
"വാ.. നമുക്ക് ഇനി കിടന്ന് കൊണ്ട് അമ്പും വില്ലും കണ്ട് പിടിക്കാം."
ആരോഹി എന്റെ മുഖത്തേക്ക് നോക്കി.
"ഞാൻ ടെറസിൽ മേത്ത കൊണ്ടിട്ടു.. നമുക്ക് അവിടെ കിടക്കാം."
അവളുടെ ചുണ്ടിൽ ചിരി വിരിഞ്ഞു. എന്നോടൊപ്പം അവൾ ടെറസിലേക്ക് നടന്നു.
💬 Comments
View all comments