Chapter Title : ആരോഹി [ ne-na ]
പതുക്കെ ആരോഹിയോട് ചേർന്ന് കിടന്നു. എന്നിട്ട് അവളുടെ കൈ പിടിച്ചു ചൂണ്ടു വിരൽ നിവർത്തി ആകാശത്തേക്ക് ഉയർത്തി ഓരോ നക്ഷത്രങ്ങളെ ചേർത്ത് വരച്ചു. ഓരോ നക്ഷത്രങ്ങളെ ചേർത്തു വരക്കുമ്പോഴും അവളുടെ കണ്ണുകൾ വിടരുന്നുണ്ടായിരുന്നു. അവസാന നക്ഷത്രത്തെയും യോചിപ്പിച്ച് കഴിഞ്ഞപ്പോൾ അവളുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു.
അവൾ പെട്ടെന്ന് ഒരു ഉരുൾക്കും ഉരുണ്ട് എന്റെ മുകളിലേക്ക് കയറി കിടന്നു. എന്നിട്ട് കൈകൾ രണ്ടു എന്റെ നെഞ്ചിൽ ഊന്നി നിവർന്നിരുന്നു. ആരോഹി ഇപ്പോൾ എന്റെ വയറിനു ഇരുവശവും കാലുകൾ ഇട്ട് നിവർന്നിരിക്കുകയാണ്. കാൽമുട്ടുകൾ രണ്ടും നിലത്ത് ഊന്നിയിട്ടുള്ളതിനാൽ എന്റെ വയറിൽ അധികം ബലം കൊടുത്തല്ല അവൾ ഇരിക്കുന്നത്. ഇതെല്ലം നിമിഷ നേരം കൊണ്ടാണ് കഴിഞ്ഞത്.
"ഇത് നീ നേരത്തെ ചെയ്തിരുന്നെങ്കിൽ ഇത്രേം നേരം ആകാശത്തേക്ക് നോക്കി ഇരുന്നു എന്റെ കഴുത്ത് വേദനിപ്പിക്കണമായിരുന്നോടാ ഞാൻ."
എന്റെ മുഖത്ത് ചിരി പടർന്നു. ഞാൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി. എന്ത് ഭംഗി ആണ് ആ മുഖം കാണാൻ.. അൽപ്പം മുന്നിലേക്ക് വീണു കിടക്കുന്ന മുടിയും, ഭംഗിയായി ത്രെഡ് ചെയ്ത് നിർത്തിയിരിക്കുന്ന പിരികവും, തുഞ്ച് അല്പം നീണ്ട മൂക്കും, വിരലോടിച്ചാൽ കൈയിൽ ചോരപറ്റും എന്ന രീതിയിൽ ചുവന്നിരിക്കുന്നു ചുണ്ടുകളും. ആ കണ്ണുകൾ ആണെങ്കിൽ എന്നെ കൊത്തി വലിക്കുന്നത് പോലെ.
ഒരു നിമിഷം ഞാൻ ആഗ്രഹിച്ച് പോയി. ഈശ്വര ഇവൾ എന്നും ഇതുപോലെ എന്നോടൊപ്പം ഉണ്ടായിരുന്നെങ്കിൽ.
അവളുടെ കണ്ണുകൾ എന്നിലേക്ക് ആഴ്ന്നിറങ്ങുകയാണ്.
"ഡാ.. ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ?"
"നീ ചോദിക്ക്.."
"നീ ഒരിക്കൽ ഓഫീസിൽ വച്ച് രേഷ്മയോട് പറഞ്ഞല്ലോ..
💬 Comments
View all comments