Chapter Title : ആരോഹി [ ne-na ]
നീ ഒരു പെണ്ണുമായി കമ്മിറ്റഡ് ആണെന്ന്. അത് സത്യമാണോ?"
പണ്ടൊരിക്കൽ ഒരു തമാശക്ക് രേഷ്മയോട് അങ്ങനെ പറഞ്ഞത് എനിക്കോർമ്മ വന്നു.
"അങ്ങനെ ചോദിച്ചാൽ.. ഒരു പെണ്ണിനെ എനിക്ക് ഇഷ്ട്ടം ആണ്."
അവളുടെ മുഖം ഒന്ന് മങ്ങിയത് പോലെ.. ഒരു പക്ഷെ അത് എന്റെ തോന്നൽ മാത്രം ആയിരിക്കാം.
"പക്ഷെ അവൾക്ക് ആ ഇഷ്ട്ടം എന്നോട് ഉണ്ടോന്ന് എനിക്കറിയില്ല."
"അതെന്താ?"
എന്റെ മുഖത്ത് ചിരി വിരിഞ്ഞു.
"ഞാൻ ആ ഇഷ്ട്ടം ഇതുവരെ അവളോട് പറഞ്ഞിട്ടില്ല."
"പോയി പറയെടാ ചെറുക്കാ അവളോട്.. നിന്നെ ആർക്കാടാ ഇഷ്ട്ടമാകാത്തത്.."
"മ്മ്.. ഒരിക്കൽ പറയണം.. സമയം ആകട്ടെ.. ഞാൻ അവളെ വേറെ ഒരാൾക്കും വിട്ടു കൊടുക്കില്ല."
"അത്രക്ക് ഇഷ്ടമാണോ അവളെ?"
"മ്മ്.. എന്റെ ജീവനാണ് അവളെനിക്ക്."
"എന്നോട് ഇത്രയും നാൾ മറച്ച വച്ച ആ പെണ്ണ് ആരാടാ?"
ഞാൻ ഒരു നിമിഷം കണ്ണുകൾ അടച്ചു. എന്റെ മനസ്സിൽ അപ്പോൾ തെളിഞ്ഞ് വന്നത് നുണക്കുഴിയും കാണിച്ച് ചിരിച്ച് കൊണ്ടിരിക്കുന്ന ആരോഹിയുടെ രൂപം ആണ്.
കണ്ണുകൾ തുറന്ന ഞാൻ അവളോട് പറഞ്ഞു.
"നമുക്ക് ഇടയിൽ എന്തെങ്കിലും ഒരു രഹസ്യം അവശേഷിക്കണ്ടേ, അത് അവളായിരിക്കട്ടെ.. പക്ഷെ ഒരിക്കൽ അവളെ ഞാൻ നിനക്ക് കാണിച്ച് തരും."
അതാരാണെന്ന് അറിയാൻ ആരോഹി വാശി പിടിക്കുമെന്നാണ് ഞാൻ കരുതിയത്, എന്നാൽ എന്നെ അമ്പരിപ്പിച്ച് കൊണ്ട് അവൾ പറഞ്ഞു.
"ഓക്കേ.. അവൾ ആരാണെന്ന് പറയണ്ട. അവളെ കുറിച്ചുള്ള ഒരു രൂപം പറഞ്ഞു താ എനിക്ക്."
ഒരു നിമിഷത്തേക്ക് ഞാൻ നിശബ്തനായി എന്റെ നോട്ടം മുഴുവൻ എന്റെ നെഞ്ചിൽ കൈ താങ്ങി ഇരിക്കുന്ന ആരോഹിയിൽ ആയിരുന്നു.
💬 Comments
View all comments