0%

Chapter Title : ആരോഹി [ ne-na ]

Author : ne-na Read All Parts 8.1K

"ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും സുന്ദരി ആയിട്ടുള്ള പെണ്ണ് അവളാണ്."

ആരോഹിയുടെ മുഖത്ത് കുസൃതി നിറഞ്ഞു.

"എന്നെക്കാളും സുന്ദരി ആണോ?"

ഒരു ചിരി മാത്രം ആയിരുന്നു എന്റെ മറുപടി.

"ഓക്കേ, അത് പോട്ടെ.. ബാക്കി പറ."

എന്നിലേക്ക് ആഴ്ന്നിറങ്ങുന്ന അവളുടെ കണ്ണുകളിൽ എന്റെ നോട്ടം പതിച്ചു.

"നല്ല വിടർന്ന കണ്ണുകൾ ആണ് അവൾക്ക്. നല്ല തവിട്ട് നിറത്തിലുള്ള കൃഷ്ണമണികളും."

അവളൊന്നു മൂളി.

"നല്ല തിങ്ങി വളർന്ന മുടികൾ ആണ് അവൾക്ക്. എന്നും പറഞ്ഞ് അരവരെ നീലമൊന്നും ഇല്ല.. പക്ഷെ അവൾ നടക്കുന്നത് അനുസരിച്ച് ആ മുടികളും ചലിക്കും. അത് കാണാൻ ഒരു പ്രത്യേക ഭംഗി ആണ്."

അവൾ ആകാംഷയോടെ ചോദിച്ചു.

"പിന്നെ?"

"നിന്നെ പോലെ തന്നെയാണ് അവൾക്കും. ചിരിക്കുമ്പോൾ രണ്ടു കവിളിലും നുണക്കുഴികൾ തെളിയും."

അത് കേട്ടപ്പോൾ ആരോഹിയുടെ മുഖത്ത് ചിരി വിടർന്നു. കൂടെ ആ നുണക്കുഴികളും.

ഞാൻ എന്റെ ചൂണ്ടു വിരൽ കൊണ്ട് ആ നുണക്കുഴിയിൽ തൊട്ടു.

"ബാക്കി പറ.."

ഞാൻ അവളെ പെട്ടെന്ന് എന്റെ വയറിൽ നിന്നും പിടിച്ച് മെത്തയിലേക്ക് കിടത്തി.

"ഇനി ഒന്നും ഇല്ല.. ഉറങ്ങാൻ നോക്കിയേ മോള്. ഇപ്പോൾ തന്നെ സമയം ഒരുപാടായി."

അവൾ ഒന്നും മിണ്ടാതെ രണ്ടു കൈകളും മുകളിലേക്ക് കൊണ്ട് പോയി നല്ലപോലെ ഒന്ന് നിവർന്ന ശേഷം കാൽമുട്ടുകൾ മടക്കി ചരിഞ്ഞു കിടന്നു.

ഞാൻ നോക്കുമ്പോൾ സ്കർട് മുട്ടിനു മുകളിൽ ഒരുപാട് ചുരുണ്ടു മുകളിലേക്ക് കിടക്കുകയാണ്. ഞാൻ ശ്രദ്ധ അവിടെ നിന്നും മാറ്റി ഒരു ബെഡ്ഷീറ് എടുത്ത് അവളെ പുതപ്പിച്ചു.

അവൾ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു അപ്പോൾ.

കത്തി തീരാറായ

💬 Comments

View all comments