0%

Chapter Title : ആരോഹി [ ne-na ]

Author : ne-na Read All Parts 8.1K

അല്ലെന്ന് കുറഞ്ഞ സമയം കൊണ്ട് തന്നെ ഞാൻ മനസിലാക്കി. കാറിൽ കയറിയപ്പോൾ തൊട്ട് വാ തോരാതെ സംസാരിക്കുകയാണ് ആരോഹിയും അദിതിയും. ചേച്ചിയും അനിയത്തിയും നല്ല കൂട്ടാണെന്ന് എനിക്ക് മനസിലായി.

ഒരു അരമണിക്കൂറത്തെ യാത്ര കൊണ്ട് ഞങ്ങൾ അവളുടെ വീട്ടിൽ എത്തി. ശരിക്കും ഞാൻ ഞെട്ടിയത് അവളുടെ വീട്ടിൽ എത്തിയപ്പോഴാണ്.

ആരോഹി അത്യാവിശം ക്യാഷ് ഉള്ള ഒരു വീട്ടിലെ ആണെന്ന് ഞാൻ ഊഹിച്ചിരുന്നു. പക്ഷെ എന്റെ ആ പ്രതീക്ഷകൾക്കും അധീതമായി ഒരു പടുകൂറ്റൻ ബംഗ്ലാവിലേക്കാണ് ഞാൻ ചെന്നുകയറിയത്. ഒരു വലിയ ഗേറ്റ് കടന്ന് ഏകദേശം ഒരു 300 മീറ്റർ ഉള്ളിലേക്ക് പോകണം അവളുടെ വീടിന്റെ മുറ്റത്തെത്താൻ. രാത്രി ആയതിനാൽ ആ ബംഗ്ലാവിന്റെ വെളിയിൽ തന്നെ നിരവധി ലൈറ്റുകൾ പ്രകാശിച്ചിരുന്നു. വീട്ടു മുറ്റത്ത് മൂന്നു കാറുകൾ കിടപ്പുണ്ട്. കാറിൽ നിന്നും ഇറങ്ങി ആ വീട് കണ്ടു അതിശയിച്ച് നിൽക്കുന്ന എന്നെ നോക്കി ആരോഹി ഒന്ന് ചിരിച്ചു.

അവൾ എന്റെ കൈയും പിടിച്ച് വലിച്ച് ആ വലിയ വീടിനകത്തേക്ക് നടന്നു. ഹാളിലേക്ക് കയറിയപ്പോൾ തന്നെ അവളുടെ അച്ഛനും അമ്മയും അവിടെ ഇരിക്കുന്നത് ഞാൻ കണ്ട്. രണ്ടുപേരെയും ഫോട്ടോ കണ്ട് എനിക്ക് പരിചയമുണ്ട്.

എന്നെ കണ്ടതും അവർ എഴുന്നേറ്റ് വന്നു.

അവളുടെ അമ്മ ആണ് സംസാരത്തിന് തുടക്കം ഇട്ടത്.

"യാത്രയൊക്കെ സുഖമായിരുന്നു മോനേ?"

ഞാൻ അതെ എന്ന അർഥത്തിൽ തലയാട്ടി.

അടുത്തത് അവളുടെ അച്ഛന്റെ ഊഴം ആയിരുന്നു.

"മോനേ ഒന്ന് ഇവിടം വരെ കൂട്ടികൊണ്ടു വരാൻ ഞാൻ എന്നെ അവളോട്‌ പറയുന്നതാണെന്നോ."

"ഇപ്പോൾ ഞാൻ കൂട്ടി കൊണ്ട് വന്നല്ലോ പപ്പാ.. ഇനി പരിചയപ്പെട്ടോളൂ,

💬 Comments

View all comments