0%

Chapter Title : ആരോഹി [ ne-na ]

Author : ne-na Read All Parts 8.1K

ഇവനാണ് എന്റെ വെരി വെരി സ്പെഷ്യൽ ഫ്രണ്ട് ആയുഷ്."

ഞാൻ അത് കേട്ട് ഒന്ന് ചിരിച്ചു. ശരിക്കും അതിശയത്തിന്റെ ലോകത്ത് ആയിരുന്നു ഞാൻ. എന്റെ കണ്ണുകൾ അവിടെ മൊത്തം പായുകയായിരുന്നു. വളരെ വലിയൊരു ഹാൾ ആയിരുന്നു അത്. ഒരുപാട് വിലപിടിപ്പുള്ള അലങ്കാര വസ്തുക്കൾ അങ്ങ് ഇങ്ങായി ഇരിപ്പുണ്ട്. ഇത്ര വലിയ ഒരു ചുറ്റുപാടിലുള്ള ഇവൾ എന്തിനായിരിക്കും അവിടെ വന്ന് ജോലി ചെയ്യുന്നത്.

അവളുടെ അച്ഛന്റെ ശബ്‌ദം എന്നെ ചിന്തകളിൽ നിന്നും ഉണർത്തി.

"ഇവൾ ഒരു കൂട്ടുകാരെക്കുറിച്ചും ഇത്ര അധികം ഞങ്ങളോട് സംസാരിച്ചിട്ടില്ല."

ഞാൻ ആദ്യമായി വാ തുറന്നു.

"അതിനു ഇവൾക്ക് അവിടെ കൂട്ടുകാരെന്ന് പറയാൻ തന്നെ ആരും ഇല്ലായിരുന്നു."

അമ്മ ചോദിച്ചു.

"അദിതിയെയും സംഗീതിനെയും മോൻ പരിചയപ്പെട്ട് കാണുമല്ലോ."

"അഹ്.. അവരെ ഇങ്ങോട്ട് വരുന്ന വഴി പരിചയപെട്ടു."

"അദിതി മോനോട് സംസാരിച്ച് കാണുമെന്ന് ഞങ്ങൾക്ക് അറിയാം. എന്നാൽ സംഗീത് അങ്ങനെ പെട്ടെന്ന് ആരോടും മിണ്ടുന്ന ടൈപ്പ് അല്ല."

ആരോഹി പെട്ടെന്ന് പറഞ്ഞു.

"ഞങ്ങളുടെ കൂട്ടത്തിലെ ഗൗരവക്കാരനാണ് സംഗീത്, അവനെ അനുകരിച്ചാണ്‌ ഞാൻ ഓഫീസിൽ ഗൗരവം നടിച്ച് ഇരുന്നത്."

ഞാൻ സംഗീതിനെ നോക്കി ഒന്ന് ചിരിച്ചു. അവനും ചിരിച്ചു.

"മോളെ.. ആയുഷിന് ഒരു റൂം കാണിച്ച് കൊടുക്ക്. നിങ്ങൾ ഫ്രഷ് ആയിട്ട് നമുക്ക് ആഹാരം കഴിക്കാം."

ആരോഹി എന്റെ കൈയും പിടിച്ച് പടികൾ കയറി മുകളിലേക്ക് നടന്നു.

"ഈ വീടിന്റെ അപ്പുറത്തെ സൈഡിൽ പോകണമെങ്കിൽ ഒരു ഓട്ടോ വിളിച്ച് പോകണമല്ലോടി."

അവൾ എന്നെ നോക്കി ഒന്ന് പല്ലിളിച്ച് കാണിച്ചു.

മുകളിലത്തെ നിലയിൽ ഒരു റൂം അവൾ എനിക്കായി കാണിച്ച്

💬 Comments

View all comments