0%

Chapter Title : ആരോഹി [ ne-na ]

Author : ne-na Read All Parts 8.3K

ബ്രേക്ഫാസ്റ് കഴിച്ചിട്ട് നമുക്ക് ഇറങ്ങണം."

എന്റെ ഉള്ളിൽ ആകാംഷ നിറഞ്ഞു.

"എവിടേക്ക്?"

"കുറച്ച് കറക്കം, പിന്നെ ഷോപ്പിംഗ്, പുറത്ത് നിന്നു ഫുഡ്, സിനിമ, വൈകുന്നേരം ബീച്ച്, എന്നിട്ട് തിരികെ വീട്ടിലേക്ക്."

പെട്ടെന്ന് അവിടേക്ക് അദിതി കയറി വന്നു.

"എങ്കിൽ ഞാനും ഉണ്ട്."

ആരോഹി ഒന്ന് ആലോചിക്കുന്ന പോലെ നടിച്ചിട്ട് പറഞ്ഞു.

"എങ്കിൽ നീയും കൂടിക്കോ.."

"ഓഹ്, ഇപ്പോൾ വരേണ്ടെന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ അങ്ങ് സമ്മതിച്ചേനെ."

ഞാൻ അത് കേട്ട് ചിരിച്ചു.

കാപ്പി കുടിച്ച് കഴിഞ്ഞു വെളിയിലേക്ക് ഇറങ്ങുമ്പോൾ എന്ത് കാറിൽ പോകുമെന്നായിരുന്നു എന്റെ ഡൌട്ട്. പക്ഷെ ആരോഹിക്ക് ആ ഡൌട്ട് ഇല്ലായിരുന്നു.

പുറത്തിറങ്ങിയ അവൾ നേരെ ടാർപാ കൊണ്ട് മൂടി ഇട്ടിരുന്ന ഒരു കാറിന്റെ അരികിലേക്ക് നടന്നു. ആരോഹി ടാർപ്പ വലിച്ച് മാറ്റിയപ്പോൾ ഒരു ഓട്ടോമാറ്റിക് ഗിയർ നീല ഡസ്റ്റർ.

"കയറിക്കോ.."

അവൾ ഡ്രൈവിംഗ് സീറ്റിനടുത്തേക്ക് നടന്നു.

ഞാൻ ഒരു തമാശ പോലെ ചോദിച്ചു.

"നീയാണോ ഓടിക്കാൻ പോകുന്നത്?"

അവളുടെ മുഖത്ത് പുച്ഛത്തിൽ കലർന്ന ഒരു ചിരി വിടർന്നു.

"ടു വീലർ ഓടിക്കാൻ എനിക്ക് പേടി ഉള്ളു, നീ എന്റെ ഡൈവിംഗ് കണ്ടിട്ടില്ലല്ലോ.. അകത്തോട്ടു കയറിക്കോ."

ഞാൻ മുന്നിലത്തെ സീറ്റിൽ കയറി ഇരുന്നു. അദിതി പിന്നിലും. ആരോഹിയും അദിതിയും ഒരേ കളർ ഡ്രസ്സ് തന്നെയാണ് ഇട്ടിരുന്നത്. വെള്ള ടോപ്പും നീല ജീൻസും. ആരോഹിയെ പോലെ ഒരു കുഞ്ഞു സുന്ദരി തന്നെ ആയിരുന്നു അദിതിയും.

ആരോഹി കാർ സ്റ്റാർട്ട് ചെയ്തപ്പോൾ ഞാൻ ചോദിച്ചു.

"ഈ കാർ മാത്രം എന്താ ടാർപ്പ കൊണ്ട് മറച്ച് ഇട്ടിരുന്നെ?"

അതിനുള്ള ഉത്തരം തന്നത്

💬 Comments

View all comments