Chapter Title : ആരോഹി [ ne-na ]
അദിതി ആണ്.
"ഇത് ചേച്ചിടെ കാർ ആണ്.. വേറാരും ഈ കാർ എടുക്കുന്നത് ചേച്ചിക്ക് ഇഷ്ട്ടം അല്ല. അതുകൊണ്ടു ചേച്ചീ ഇല്ലാത്തപ്പോൾ മൂടി ഇട്ടേക്കും."
ഞാൻ ആരോഹിയുടെ മുഖത്ത് നോക്കിയപ്പോൾ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.
കാർ റോഡിലേക്ക് ഇറങ്ങി കുറച്ച് കഴിഞ്ഞപ്പോൾ ഞാൻ അവളുടെ ഡ്രൈവിംഗ് സ്കിൽ മനസിലാക്കി. എത്ര വേഗതയിൽ പോയാലും, ഓവർ ടേക്ക് ചെയ്യുമ്പോഴും എല്ലാം കാർ ഫുൾ അവളുടെ കോൺട്രോളിൽ തന്നെ ആയിരുന്നു.
അവളുടെ ഡ്രൈവിങിനെ ഞാൻ പ്രശംസിക്കുകയും ചെയ്തു. അത് അവളെ സന്തോഷിപ്പിച്ചു എന്ന് മുഖം കാണുമ്പോഴേ വ്യക്തമായിരുന്നു.
അവളുടെ തീരുമാനം പോലെ ഞങ്ങൾ ഉച്ചവരെ ചുമ്മാ കറങ്ങുകയും, കുറച്ച് ഷോപ്പിംഗ് ചെയ്യുകയും ചെയ്തു. ഉച്ചക്ക് ഫുഡ് കഴിച്ച ശേഷം ഫിലിം കാണാൻ കയറി.
ഈ സമയം കൊണ്ട് തന്നെ ഞാനും അദിതിയും നല്ല കൂട്ട് ആയി കഴിഞ്ഞിരുന്നു.
ഫിലിം കണ്ട് കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ വൈകുന്നേരം 5 മണി കഴിഞ്ഞിരുന്നു.
ഞാൻ അദിതിയോടു ചോദിച്ചു.
"ഞാൻ ഒന്ന് കാർ ഓടിച്ചാലോ?"
"ചേച്ചി തന്നത് പോലെ തന്നെ."
"ഒന്ന് ചോദിച്ച് നോക്കാടോ.."
"ഓഹ്.. ചോദിച്ച് നോക്കിക്കോ.. സംഗീത് ചോദിച്ചിട്ട് പോലും കൊടുത്തിട്ടില്ല."
ഞാൻ മുന്നിൽ നടന്ന് പൊയ്ക്കൊണ്ടിരുന്ന ആരോഹിയെ വിളിച്ചു.
"ആരോഹി.."
അവൾ തിരിഞ്ഞ് നോക്കി.
"കാർ ഞാൻ ഓടിച്ചാലോ?"
അവൾ പെട്ടെന്ന് നടത്ത നിർത്തി. അദിതിയുടെ മുഖത്ത് ഒരു പരിഹാസ ചിരി ഉണ്ടായിരുന്നു അപ്പോൾ.
ആരോഹി ഒരു നിമിഷം ആലോചിച്ച ശേഷം താക്കോൽ എന്റെ നേരെ നീട്ടി.
ഞാൻ ചാവി വാങ്ങിക്കൊണ്ടു അദിതിയുടെ മുഖത്തേക്ക് ഒന്ന് നോക്കി.
അവൾ കണ്ണും മിഴിച്ച്
💬 Comments
View all comments