0%

Chapter Title : ആരോഹി [ ne-na ]

Author : ne-na Read All Parts 3745

എടുത്ത് മാറ്റി. അപ്പോൾ അവൾ ഒന്ന് കൂടി എന്നിലേക്ക് ഒന്ന് ചോതുങ്ങി. കുറച്ച് നേരം കൂടി അനങ്ങാതെ കിടന്നിട്ട് ഞാൻ പതുക്കെ കട്ടിലിൽ നിന്നും താഴേക്ക് ഇറങ്ങി. അവളുടെ കൈകൾ എന്തിനോ വേണ്ടി ഒന്ന് പരതി. തേടിയത് കിട്ടാതെ ആവപ്പോൾ കൈ നെഞ്ചോടു ചേർത്ത് ചുരുണ്ടു കൂടി.

എന്തോ ഒരു കുട്ടിത്തം അവളിൽ ഉള്ളപോലെ ആ മുടികൾ വാരിപ്പിരുന്ന് കിടക്കുന്ന മുഖം കണ്ടപ്പോൾ തോന്നിപ്പോയി.

റിസപ്ഷനിൽ വിളിച്ച് രണ്ടു ചായക്ക് ഓർഡർ കൊടുത്തിട്ട് ഞാൻ ബാൽക്കണിയിലേക്ക് നടന്നു.

അവിടെ നിന്നും നോക്കുമ്പോൾ ലേക്ക് കാണാം. ഒരുപാട് വിസ്‌തൃതിയിൽ അതങ്ങു പരന്നു കിടക്കുകയാണ്. കുറെ ബോട്ടുകളും ഉണ്ട്. മനോഹരമായ കാഴ്ച എന്തെന്നാൽ ലേക്കിൽ അങ്ങിങ്ങായി മഞ്ഞ് ഒരു പുകമറ പോലെ താളം കെട്ടി നിൽപ്പുണ്ട്. അതൊക്കെ നോക്കി നിന്ന് മനസ് എന്തോ ചിന്തയിൽ ആഴ്ന്ന് പോയി.

പെട്ടെന്ന് തോളിൽ ആരുടെയോ കര സ്പർശം. ആരോഹി ആണെന്ന് അറിയാം. എങ്കിലും തിരിഞ്ഞ് നോക്കി.

"എന്തോ ആലോചിച്ച് നിൽക്കയാടാ.. ചായയുമായി അവർ വന്ന എത്ര പ്രാവിശ്യം ബെല്ലടിച്ചു."

അവൾ ഒരു കപ്പ് ചായ എന്റെ നേരെ നീട്ടി. ചായ വാങ്ങുന്നതിനിടയിൽ ഞാൻ അവളെ ഒന്ന് ശ്രദ്ധിച്ചു. വാരിപ്പിരുന്ന് കിടന്ന മുടിയെല്ലാം മുകളിലേക്ക് എടുത്ത് കെട്ടി വച്ചിരിക്കുന്നു. എന്റെ അരികിൽ നിന്ന് കാഴ്ചകൾ കണ്ട് അവളും ചായ കുടിച്ച് തീർത്തു.

അന്നത്തെ ദിവസം നേരം ഇരുട്ടുന്നവരെയും ഞങ്ങൾ കറക്കമായിരുന്നു. പൈൻ ഫോറെസ്റ്, സൂയിസൈഡ് പോയിന്റ്, പിള്ളേർ റോക്ക്.. അങ്ങനെ കുറെ ഇടങ്ങളിൽ പോയി. എല്ലായിടവും ഒരു കൊച്ചു കുട്ടിയെ പോലെ അവൾ എന്റെ കൈയിൽ ചുറ്റിപ്പിടിച്ച് ഓടി നടന്നു. അവളുടെ കുട്ടിത്തരങ്ങളിൽ ഞാനും ആനന്ദം കണ്ടെത്തി. പലപ്പോഴും അവൾ എന്നും ഇതുപോലെ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോയി. ശരിക്കും എന്റെ ജീവിതത്തിൽ ഇത്രയും സന്തോഷിച്ച ഒരു ദിവസമുണ്ടായിട്ടില്ല.

രാത്രി തിരികെ ഹോട്ടലിൽ എത്തുമ്പോൾ പകലത്തെ ചുറ്റിക്കറക്കത്തിന്റെ നല്ല ക്ഷീണം നങ്ങൾക്ക് ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ റൂമിൽ വന്നയുടനെ കുളിക്കുകയാണ് ഞങ്ങൾ ചെയ്തത്.

ആരോഹി ആണ് ആദ്യം കുളിക്കാനായി കയറിയത്. ഞാൻ ആ സമയം

💬 Comments

View all comments