0%

Chapter Title : ആരോഹി [ ne-na ]

Author : ne-na Read All Parts 8.3K

അവളുടെ വാക്ക് കേട്ട് സാവധാനം തിരിഞ്ഞു നോക്കിയാ ഞാൻ കണ്ണ് മിഴിച്ച് ഇരുന്നു പോയി. ശാലീന സൗന്ദര്യം എന്നൊക്കെ ഞാൻ കേട്ടിട്ടേ ഉള്ളു. ഇപ്പോഴാണ് ഞാൻ അത് നേരിട്ട് കാണുന്നത്. സൗന്ദര്യത്തിൽ ആരോഹിയോട് മത്സരിച്ച് നിൽക്കുന്ന ഒരു പെണ്ണ്. ഒരു സിമ്പിൾ ചുരിദാർ ആണ് ധരിച്ചിരിക്കുന്നത്. എന്നിട്ട് തന്നെ അവൾ അതീവ സുന്ദരി ആയിരുന്നു. കൈയിലോ കഴുത്തിലോ ആഭരണങ്ങൾ ഒന്നും കാണാനില്ല. വെളുത്തു സുന്ദരമായ മുഖം, അരവരെ നീളമുള്ള മുടി. മുഖത്ത് മേക്കപ്പിന്റെതായ യാതൊരു ലക്ഷണങ്ങളും കാണാനില്ല. എന്നിട്ടും ചുവന്ന് തുടുത്തിരിക്കുന്ന ചുണ്ടുകൾ.

എന്റെ ശ്രദ്ധ അവളുടെ കൂടെ ഉള്ള അയാളിലേക്ക് തിരിഞ്ഞു. എവിടെയോ കണ്ട് പരിചയമുള്ളത് പോലെ.

"ഡീ അവളുടെ കൂടെ ഉള്ളത് ഹരി സർ ആണ്."

അവൾ മനസിലാകാത്ത പോലെ ചോദിച്ചു.

"ഹരി സാറോ?"

"അഹ്.. പുള്ളിയുടെ കമ്പനി നമ്മുടെ കമ്പനിയുടെ സബ് കോൺട്രാക്ട് ഒക്കെ എടുത്ത് ചെയ്യുന്നുണ്ട്."

ആരോഹി അവരെ രണ്ടുപേരെയും നോക്കി കൊണ്ട് ഒന്ന് മൂളി.

"എന്ത് സുന്ദരി ആണ് പുള്ളിക്കാരന്റെ കൂടെ ഉള്ള പെണ്ണ്."

ആരോഹി എന്നെ ഒന്ന് തുറിച്ച് നോക്കി.

"എന്നെക്കാളും സുന്ദരി ആണോടാ?"

എന്റെ മുഖത്ത് ചിരി പടർന്നു. പെണ്ണിന്റെ ഉള്ളിൽ അസൂയ ഉണർന്നു.

"അങ്ങനെ ചോദിച്ചാൽ നിങ്ങൾ രണ്ടു പേരും കട്ടക്ക് കട്ട നിൽക്കും."

അവർ രണ്ടുപേരും ഞങ്ങളുടെ അടുത്ത് എത്തിയപ്പോൾ ഞങ്ങൾ നിശബ്തരായി.

ഹരി സാർ ദൂരെ ഒരു ബെഞ്ച് ചൂണ്ടി കാണിച്ച് അവളോട് പറയുന്നത് ഞങ്ങൾ കേട്ടു.

"ജീന.. നമുക്ക് അവിടെ ഇരിക്കാം."

ആളൊഴിഞ്ഞ ഒരിടമാണ് ഹരി സാർ ചൂണ്ടി കാണിച്ചത്. അവർ

💬 Comments

View all comments