Chapter Title : ആരോഹി [ ne-na ]
"നിന്നെ ഉറക്കിയിട്ടാണല്ലോടി ഓഫീസിലെ സകല എണ്ണവും ഉറങ്ങാൻ പോകുന്നത്."
അവൾ അത് കേട്ട് പൊട്ടി ചിരിച്ചു.
"അത് പണ്ടത്തെ മെസ്സേജസ് ആണെടാ. നിന്നോട് കൂട്ടുകൂടിയതിൽ പിന്നെ മെസ്സേജ് വരക്കത്തിൽ കുറവുണ്ട്."
ഞാൻ നേരെ അവളുടെ ഗാലറിയിലേക്ക് പോയി. അതും ലോക്ക് തന്നെ.
"എന്താടി ഗാലറി ലോക്ക് നമ്പർ?"
"സെയിം ലോക്ക് നമ്പർ.. 0906 ."
ലോക്ക് അടിക്കുന്നതിനിടതിയിൽ എനിക്കൊരു സംശയം ഉണർന്നു.
"എന്താ ഈ 0906 ?"
അവൾ എന്നെ നോക്കി ഒന്ന് മന്ദഹസിച്ചു.
"ഒന്ന് ആലോചിച്ച് നോക്ക്."
എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. ഞാൻ അറിയില്ലെന്ന രീതിയിൽ തലയാട്ടി.
"ഡാ പൊട്ടാ.. അതെന്റെ ബർത്ത് ഡേറ്റ് ആണ്."
"ഓഹ്.. ഒൻപതാം തിയതി ജൂൺ മാസം."
അവൾ പുഞ്ചിരിച്ചു. പക്ഷെ ആ പുഞ്ചിരിയിൽ എന്തോ ഒരു വല്ലായിക. പെട്ടെന്നാണ് ഞാൻ ബോധവാനായത്.
"ഡീ.. നാളെ ആല്ലേ ജൂൺ 9 ?"
അവൾ എന്നെ വല്ലാത്തൊരു നോട്ടം നോക്കി.
"എന്റെ ബർത്ത് ഡേ ഞാൻ നിന്നെ ഓർമിപ്പിക്കണം അല്ലേടാ. എന്ത് കൂട്ടുകാരനാടാ നീ."
ഞാൻ അറിയാതെ തന്നെ തലയിൽ കൈ വച്ച് അടിച്ച് പോയി.
"സോറി സോറി.. ബർത്ത് ഡേ ഗെർലിന് നാളെ ഫുൾ ചിലവ് എന്റെ വക."
അവൾ മുഖം ചുളിച്ച് കൊണ്ട് ചോദിച്ചു.
"ഉറപ്പാണല്ലോ?"
"ഉറപ്പ്.."
"ഞാൻ കുറച്ച് ഡ്രസ്സ് ഒകെ എടുക്കും കേട്ടോ."
"നീ എന്തുവേണമെങ്കിലും വാങ്ങിക്കോ."
പെട്ടെന്ന് ആരോഹി എന്നോട് മിണ്ടരുതെന്ന് എന്നോട് കൈ കൊണ്ട് ആംഗ്യം കാണിച്ചു. അവളുടെ നോട്ടം എന്റെ പിറകിലേക്കായിരുന്നു.
"ഡാ നീ തിരിഞ്ഞൊന്ന് ആ പെണ്ണിനെ നോക്കിയേ."
💬 Comments
View all comments